പ്യുജിമൊണ്ടിനെ സ്‌പെയിനിന് കൈമാറും

ബെര്‍ലിന്‍: മുന്‍ കാറ്റലന്‍ നേതാവ് കാള്‍സ് പ്യുജിമൊണ്ടിനെ സ്‌പെയിനിന് കൈമാറാമെന്ന് ജര്‍മനിയിലെ പരമോന്നത കോടതി ഉത്തരവിട്ടു. എന്നാല്‍ പൊതുമുതല്‍ ദുരുപയോഗം ചെയ്‌തെന്ന കുറ്റമല്ലാതെ മറ്റ് ഗുരുതര കുറ്റങ്ങളൊന്നും അദ്ദേഹത്തിനു മേല്‍ ചുമത്തരുതെന്ന് സ്‌പെയിനിനോട് ജര്‍മന്‍ കോടതി നിര്‍ദേശിച്ചു.സ്‌പെയിന്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനാല്‍ കഴിഞ്ഞ മാര്‍ച്ചിലാണ് പ്യുജിമൊണ്ട് ബ്രസല്‍സിലേക്ക് കടന്നത്. കാറ്റലോണിയയുടെ സ്വാതന്ത്ര്യ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നേരത്തെ നിരവധി തവണ പ്യുജിമൊണ്ടിനോട് വിചാരണയ്ക്ക് ഹാജരാവാന്‍ സ്‌പെയിന്‍ ആവശ്യപ്പെട്ടിരുന്നു. പ്യുജിമൊണ്ടിനെതിരേ ചുമത്തുന്നത് ചെറിയ കുറ്റം മാത്രം ആണെങ്കിലേ അദ്ദേഹത്തെ സ്‌പെയിനിലേക്ക് തിരിച്ചയക്കുകയുള്ളൂവെന്നും കോടതി പറഞ്ഞു.

RELATED STORIES

Share it
Top