പോസ്റ്റ്കാര്‍ഡ് ന്യൂസിന്റെ ഫേസ്ബുക്ക് പേജ് പൂട്ടി

ന്യൂഡല്‍ഹി: ആര്‍എസ്എസ്, ബിജെപി അനുകൂല വ്യാജ വാര്‍ത്തകളുടെ ഫാക്ടറി എന്ന കുപ്രസിദ്ധിയുള്ള പോസ്റ്റ്കാര്‍ഡ് ന്യൂസിന്റെ ഫേസ്ബുക്ക് പേജ്് പൂട്ടി. വ്യാജ വാര്‍ത്തകളുടെ ഉറവിടമെന്ന പരാതിയെ തുടര്‍ന്നാണു പേജ് ഫേസ്ബുക്ക് അടച്ചുപൂട്ടിയത്.
വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനെതുടര്‍ന്ന് പോസ്റ്റ്കാര്‍ഡ് ന്യൂസ് സ്ഥാപകന്‍ മഹേഷ് വിക്രം ഹെഗ്‌ഡെയെ അടുത്തിടെ  ബംഗളൂരു ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ജെയിന്‍ സന്ന്യാസിയെ മുസ്്‌ലിംകള്‍ കൂട്ടംചേര്‍ന്ന് ആക്രമിച്ചെന്നായിരുന്നു പോസ്റ്റ്കാര്‍ഡ് ന്യൂസ് പ്രചരിപ്പിച്ച വ്യാജ വാര്‍ത്ത. ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തിലും ഫേ—സ്ബുക്ക് ഉപയോക്താക്കളുടെ റിപോര്‍ട്ടിങിലുമാണ് പേജ് പൂട്ടിയത്. ഫേ—സ്ബുക്ക് പേജ് പൂട്ടിയതിനു പിന്നാലെ മറ്റൊരു പേജുമായി പോസ്റ്റ്കാര്‍ഡ് ന്യൂസ് രംഗത്തെത്തി.
ജനങ്ങളില്‍ വര്‍ഗീയ വേര്‍തിരിവ് സൃഷ്ടിച്ച് മുസ്്‌ലിം വിരോധം വളര്‍ത്തുകയും ആര്‍എസ്എസിന്റെ ഹിന്ദു തീവ്രതയ്ക്ക് വഴിയൊരുക്കുകയും ചെയ്യുന്ന വെബ്‌സൈറ്റ് അടുത്തിടെ നിരവധി വ്യാജ വാര്‍ത്തകളാണു പുറത്തുവിട്ടത്. 2018 മാര്‍ച്ചില്‍ കര്‍ണാടകാ തിരഞ്ഞെടുപ്പ് സമയത്ത് ജൈനസന്യാസിയെ മുസ്്‌ലിംകള്‍ ആക്രമിച്ചുവെന്ന വ്യാജ വാര്‍ത്ത പുറത്തുവിട്ടത്  വര്‍ഗീയകലാപം ഉണ്ടാക്കാനും കര്‍ണാടക തിരഞ്ഞെടുപ്പില്‍ ഹിന്ദു വോട്ടുകള്‍ നേടിയെടുക്കുന്നതിനും ലക്ഷ്യമിട്ടായിരുന്നു. കര്‍ണാടകയിലെ പലേഷ് മെസ്ത എന്ന 23കാരന്റെ മരണവുമായി ബന്ധപ്പെട്ടായിരുന്നു മറ്റൊരു വ്യാജ വാര്‍ത്ത. പരേഷ് മെസ്തയെ ജിഹാദികള്‍ വെട്ടിക്കൊലപ്പെടുത്തിയെന്നായിരുന്നു തെറ്റായ വാര്‍ത്ത.
മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി മോദിയെ പുകഴ്ത്തി; സോണിയഗാന്ധി ദേഷ്യപ്പെട്ടു, കന്നുകാലി സംരക്ഷണത്തിന് എ ആര്‍ റഹ്മാന്‍ കേന്ദ്രസര്‍ക്കാരിനെ അഭിനന്ദിച്ചു തുടങ്ങിയ നിരവധി വ്യാജ വാര്‍ത്തകളാണ് പോസ്റ്റ്കാര്‍ഡ് ന്യൂസ് അടുത്തിടെ പ്രചരിപ്പിച്ചത്.
പോലിസുകാര്‍ക്കെതിരേ പ്രക്ഷോഭം കത്തിപ്പടര്‍ത്തുന്ന ഒരു ചിത്രം 2017 ജൂണില്‍ പോസ്റ്റ്കാര്‍ഡ് ന്യൂസ് പുറത്തുവിട്ടിരുന്നു. പശ്ചിമ ബംഗാളില്‍ പോലിസ് ലാത്തിച്ചാര്‍ജില്‍ യുവാവിന്റെ തല തല്ലിപ്പൊളിച്ചെന്നായിരുന്നു പ്രചരിപ്പിച്ചത്. എന്നാല്‍ ഇതൊരു പഴയ ചിത്രമായിരുന്നെന്നു പിന്നീട് കണ്ടെത്തി.

RELATED STORIES

Share it
Top