പോസ്റ്റില്‍ നിന്ന് ഫ്യൂസ് ഊരി വൈദ്യുതിബന്ധം വിച്ഛേദിക്കല്‍ പതിവാകുന്നു

പൂച്ചാക്കല്‍: രാത്രിസമയങ്ങളില്‍ പോസ്റ്റില്‍ നിന്ന് ഫ്യുസ് ഊരി വൈദ്യുതിബന്ധം വിച്ഛേദിക്കല്‍ പതിവാവുന്നു. പാണാവള്ളി പഞ്ചായത്ത് 16ാംവാര്‍ഡ് മുട്ടത്തുകടവ്  വടക്കന്‍  പ്രദേശത്തേക്കുള്ള വൈദ്യുതി ബന്ധമാണ് രാത്രിസമയങ്ങളില്‍ സാമൂഹിക വിരുദ്ധര്‍ വിച്ഛേദിക്കുന്നത്.   മുട്ടത്തുകടവിലുള്ള പോസ്റ്റില്‍ നിന്നാണ് പതിവായി ഫ്യുസ് ഊരിമാറ്റിവെയ്ക്കുന്നത്. രാത്രി 12 മണിക്ക്‌ശേഷം വൈദ്യുതിബന്ധം വിച്ഛേദിക്കുന്നതിനാല്‍ മോഷണവും മറ്റും നടത്താനുള്ള ശ്രമമാണോയെന്നും നാട്ടുകാര്‍ സംശയിക്കുന്നു.
പലപ്പോഴും വടുതലയില്‍ നിന്ന് കെഎസ്ഇബി അധികൃതരെത്തിയാണ്  ഫ്യുസ് കെട്ടുന്നത്. സ്ഥിരമായി വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതിനാല്‍ ഉദ്യോഗസ്ഥര്‍ക്കും വലിയ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്. രാത്രി സമയങ്ങളില്‍ ഈ പ്രദേശങ്ങളില്‍ പോലിസ് പട്രോളിങ് നടത്തണമെന്ന ആവശ്യവും ശക്തമാണ്.

RELATED STORIES

Share it
Top