പോഷകാഹാര കുറവ്; ഇതര സംസ്ഥാന ബാലന്‍ മരിച്ചു

ചിറ്റൂര്‍: പോഷകാഹാരക്കുറവ് മൂലം ഇതരസംസ്ഥാനക്കാരനായ 6 വയസ്സുകാരന്‍ മരിച്ചു. ചിറ്റൂര്‍ ചെമ്പകശ്ശേരി പൂക്കാട്ടില്‍ താമസിക്കുന്ന ആന്ധ്ര സ്വദേശി രവിയുടെ മകന്‍ വേലുവാണ് മരിച്ചത്. ബുധനാഴ്ച രാവിലെ വീടിനു സമീപം കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ജില്ലാ ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം സംസ്‌കരിച്ചു.

RELATED STORIES

Share it
Top