പോള്‍ ആന്റണി അടുത്ത ചീഫ് സെക്രട്ടറി

തിരുവനന്തപുരം: ഡോ. കെ.എം. എബ്രഹാം ഡിസംബര്‍ 31ന് വിരമിക്കുന്ന ഒഴിവില്‍ ചീഫ് സെക്രട്ടറിയായി വ്യവസായം -ഊര്‍ജ്ജംഅഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണിയെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.വ്യവസായ വകുപ്പിന്റെ താല്‍ക്കാലിക ചുമതല ജനുവരി 1 മുതല്‍ തദ്ദേശ സ്വയംഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ. ജോസിനു നല്‍കാന്‍ തീരുമാനിച്ചു. ഊര്‍ജ്ജ വകുപ്പിന്റെ താല്‍ക്കാലിക ചുമതല വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ ഇളങ്കോവനായിരിക്കും. ചീഫ് സെക്രട്ടറി എന്ന നിലയില്‍ കെ.എം. എബ്രഹാമിന്റെ സ്തുത്യര്‍ഹമായ സേവനത്തിന് മന്ത്രിസഭ നന്ദി രേഖപ്പെടുത്തി.

RELATED STORIES

Share it
Top