പോളിയോ മരുന്ന് സ്വീകരിച്ച കുഞ്ഞ് മരിച്ചുബംഗളൂരു: പോളിയോ തുള്ളിമരുന്ന് നല്‍കി മണിക്കൂറുകള്‍ക്കു ശേഷം രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു. കര്‍ണാടകയിലെ ഹോലെനാറസിപൂര്‍ താലൂക്കില്‍ പെട്ട കണ്ണമ്പാടി ഗ്രാമത്തിലാണ് സംഭവം. തുള്ളിമരുന്ന് നല്‍കിയതാണ് കുട്ടി മരിക്കാന്‍ കാരണമെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. എന്നാല്‍, മറ്റു കാരണങ്ങളാലാണ് കുഞ്ഞ് മരിച്ചതെന്നാണ് ഡോക്ടര്‍മാരുടെ വിശദീകരണം. ആരോഗ്യ കുടുംബ ക്ഷേമ വകുപ്പാണ് തുള്ളിമരുന്ന് വിതരണ ക്യാംപ് സംഘടിപ്പിച്ചത്. രാവിലെ ഒമ്പതുമണിക്കാണ് കുഞ്ഞിന് മരുന്ന് നല്‍കിയത്. ഉച്ചയോടെ കുഞ്ഞ് മരിച്ചു. തുള്ളിമരുന്ന് നല്‍കിയാല്‍ കുഞ്ഞ് മരിക്കാന്‍ സാധ്യതയില്ലെന്ന് ജില്ലാ ആരോഗ്യ ഉദ്യോഗസ്ഥന്‍ ആര്‍ വെങ്കടേശ് പറഞ്ഞു. 145 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കിയെന്നും ആര്‍ക്കും പ്രശ്‌നമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top