പോളിടെക്‌നിക്ക് കോളജ് കാംപസില്‍ നിര്‍ത്തിയിട്ട കാറിന് തീപ്പിടിച്ചു

കളമശ്ശേരി: പോളിടെക്‌നിക്ക് കോളജ് കാംപസില്‍ നിര്‍ത്തിയിട്ട കാറിന് തീപ്പിടിച്ച് കാര്‍ പൂര്‍ണമായും നശിച്ചു. ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെയാണ് അപകടം. പോളിടെക്‌നിക്ക് കോളജി ല്‍ ആട്ടോ മൊബൈല്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് പഠിക്കുന്ന വിഷ്ണു ഓടിച്ചിരുന്ന കാര്‍ ആണ് കത്തിനശിച്ചത്. എച്ച്എംടി റോഡില്‍ നിന്നും പോളിടെക്‌നിക്ക് കോളജിലേക്ക് വരുന്നതിനിടെ പുകയും കത്തുന്ന മണവും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കാര്‍ കോളജ് കോമ്പൗണ്ടിലേക്ക് പ്രവേശിപ്പിച്ച ഉടനെ സമീപത്തെ മാവിന്‍ചുവട്ടില്‍ നിര്‍ത്തി. പെട്ടെന്ന് കാറില്‍ നിന്നും വിഷ്ണു ഇറങ്ങിയതിനാല്‍ പരിക്കുകള്‍ ഒന്നും ഏല്‍ക്കാതെ രക്ഷപ്പെട്ടു. ഏലൂര്‍ ഫയര്‍ഫോഴ്‌സ് ഓഫിസര്‍ ജൂഡ് തദേവുസിന്റെയും ലീഡിങ് ഫയര്‍മാന്‍ സുധീര്‍ ലാലിന്റെയും നേതൃത്വത്തില്‍ എത്തിയ ഫയര്‍ യൂനിറ്റ് അര മണിക്കൂര്‍ ശ്രമിച്ചതിന് ശേഷമാണ് തീയണച്ചത്.

RELATED STORIES

Share it
Top