പോലീസില്‍ ആര്‍എസ്എസ് ഇടപെടലുണ്ടെന്ന് സമ്മതിച്ച് കോടിയേരി

മലപ്പുറം: സംസ്ഥാനത്തെ പോലീസില്‍ ആര്‍എ്‌സ്എസ് ഇടപെടലുണ്ടെന്ന് സമ്മതിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മലപ്പുറം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐപിഎസ് ഉദ്യോഗസ്ഥരെ ഉപയോഗിച്ചാണ് ആര്‍എസ്എസ് ആഭ്യന്തര വകുപ്പില്‍ ഇടപെടുന്നത്. എന്നാല്‍ പാര്‍ട്ടിയും സര്‍ക്കാരും ഇതിനെ ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്രസര്‍ക്കാര്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍ വഴി സംസ്ഥാന പോലീസ് ഇടപെടുകയാണ്. ഇത് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. കേരള പോലീസില്‍ എസ്‌ഐമാര്‍ ഉള്‍പ്പെടെ 10 ശതമാനം പേര്‍ ആര്‍എസ്എസുകാരാണെന്നും അതിന്റെ ചില പോരായ്മകള്‍ ആഭ്യന്തര വകുപ്പിലുണ്ടെന്നും  കോടിയേരി കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top