പോലീസിന്റെ ബലപ്രയോഗം നിര്‍ത്തണം. കുഞ്ഞാലിക്കുട്ടി

ദുബയ്: ദേശീയപാത സ്ഥലമെടുപ്പിന് വേണ്ടി മലപ്പുറം എ.ആര്‍. നഗറില്‍ പോലീസും സര്‍ക്കാറും നടത്തുന്ന ബലപ്രയോഗം നിര്‍ത്തണമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സിക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. പറഞ്ഞു. പാവപ്പെട്ടവരടക്കമുള്ളവരെ അനാവശ്യമായിട്ടാണ് പോലീസ് ബലം പ്രയോഗിച്ച് കുടിയിറക്കുന്നത്. പോലീസിന്റെ അനാവശ്യമായ ബല പ്രയോഗം ഒഴിവാക്കേണ്ടതായിരുന്നു. മുസ്ലിംലീഗ് ഇതിനെ ശക്തമായി അപലപിക്കുന്നു. കുടിയൊഴിപ്പിക്കുന്നവര്‍ക്ക് സ്ഥലത്തിന്റെ മാര്‍ക്കറ്റ് വില ലഭ്യമാക്കണം. മുസ്ലിം ലീഗ് ഒരിക്കലും വികസനത്തിന് എതിരല്ല. പോലീസിന്റെ അടിച്ചമര്‍ത്തുന്ന നയത്തിന് പകരം ജനങ്ങളുമായി ചര്‍ച്ച നടത്തി വേണം ദേശീയ പാതിക്ക് സ്ഥലം കണ്ടെത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ദുബയ് കെ.എം.സി.സി ആസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വരുന്ന തിരഞ്ഞെടുപ്പില്‍ മതേതര പാര്‍ട്ടികളെ ഏകോപിപ്പിച്ച് ബി.ജെ.പിയെ പരാജയപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തും. ഇപ്പോള്‍ തന്നെ ആ മുന്നണിയില്‍ നിന്നും നിരവധി പാര്‍ട്ടികളാണ് ഒഴിഞ്ഞ് പോരുന്നത്. ആ പ്രവണത തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. യു.പി. അടക്കമുള്ള ഉന്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷങ്ങളുടെ പേരിലുള്ള പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥികള്‍ നിര്‍ത്തുന്നത് കാരണം വോട്ടുകള്‍ ഭിന്നിപ്പിക്കുന്നത് കൊണ്ട്് ബി.ജെ.പി.ക്കാണ് ഗുണം ലഭിക്കുക. ഇത്തരം ശക്തികളെ ഒഴിവാക്കുന്നതിനെ കുറിച്ച് 11 ന് നടക്കുന്ന മുസ്ലിം ലീഗ് ദേശീയ സമിതി വിശദമായി ചര്‍ച്ച നടത്തും.

RELATED STORIES

Share it
Top