പോലീസിനെ കണ്ട് പുഴയില്‍ ചാടിയയാള്‍ ഒഴുക്കില്‍പ്പെട്ടു

തിരൂര്‍ : പോലീസിനെ കണ്ട് ചമ്രവട്ടം പാലത്തിന് മുകളില്‍ നിന്നും പുഴയില്‍ ചാടിയ രണ്ട് യുവാക്കളില്‍ ഒരാളെ കാണാതായി. ഒരാള്‍ രക്ഷപ്പെട്ടു. അതളൂര്‍ മാത്തൂര്‍ പുളിക്കല്‍ മന്‍സൂറിനെയാണ് കാണാതായത്. ഇരുവരും മണല്‍ കടത്തുതൊഴിലാളികളാണ്. ഭാരതപ്പുഴയില്‍ നിന്നും മണല്‍ ലോറിയില്‍ കടത്തികൊണ്ടു പോവുകയായിരുന്ന ഇരുവരും. പോലീസിനെ കണ്ടതോടെ ലോറി നിര്‍ത്തി പുഴയില്‍ ചാടുകയായിരുന്നുവത്രെ. എന്നാല്‍ ലോറി പിന്തുടര്‍ന്ന് പിടികൂടിയപ്പോള്‍ ഭയന്ന് പുഴയില്‍ ചാടുകയായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു.  പോലീസിത് നിഷേധിച്ചു. പതിവ് വാഹന പരിശോധനക്കിടെ പോലീസിനെ കണ്ടതോടെ ലോറി ഉപേക്ഷിച്ച് ഇവര്‍ പുഴയില്‍ ചാടുകയായിരുന്നുവെന്ന് തിരൂര്‍ എസ്.ഐ. സുമേഷ് സുധാകര്‍ പറഞ്ഞു. അനധികൃത മണല്‍കടത്തിന് വാഹനത്തിനെതിരെ കേസെടുത്തിട്ടുമുണ്ട്. രാവിലെ ആറ് മണിക്ക് സംഭവം നടന്നിട്ടും പാലത്തിന്റെ റഗുലേറ്റര്‍ ഷട്ടര്‍ തുരുമ്പ് കാരണം അടക്കാനാകാത്തതിനാല്‍ 4 മണിക്കൂറായിട്ടും പുഴയില്‍ തിരച്ചിലി നിറങ്ങാനായിട്ടില്ല .ഇതില്‍ പ്രതിഷേധിച്ച് റോഡ് ഉപരോധത്തിനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.

RELATED STORIES

Share it
Top