പോലീസിനെ അഴിച്ചുവിടരുത് : പി സി ജോര്‍ജ്കൊച്ചി: തലചായ്ക്കാന്‍ ഒരു തുണ്ട് ഭൂമി ആവശ്യപ്പെട്ടും കൈവശഭൂമി സംരക്ഷിക്കണമെന്നാവശ്യപ്പെട്ടും ആരെങ്കിലും സമരരംഗത്തിറങ്ങിയാല്‍ അവരെയാകെ തീവ്രവാദികളായി ചിത്രീകരിച്ച് പോലീസിനെ അഴിച്ചുവിടുന്ന സമീപനത്തില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്തിരിയണമെന്ന് കേരള ജനപക്ഷം ചെയര്‍മാന്‍ പി സി ജോര്‍ജ്് എംഎല്‍എ ആവശ്യപ്പെട്ടു. പുതുവൈപ്പിനില്‍ സമരം നടത്തുന്ന സ്ത്രീകളടക്കമുള്ളവര്‍ക്കു നേരെ നടന്നത് തികഞ്ഞ പോലീസ് അതിക്രമമാണ്. ഇതിനുത്തരവാദികളായവരെ മാതൃകാപരമായി ശിക്ഷിക്കണം. ജനകീയ സമരങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാനുള്ള സമീപനങ്ങളെ പരാജയപ്പെടുത്തിയ നാടാണിത്. ക്രമവിരുദ്ധമായ നിലയിലാണ് ഐഒസി പുതുവൈപ്പിനില്‍ സംഭരണ പ്ലാന്റ് നിര്‍മ്മിക്കുന്നത്. ഇന്റര്‍ ടൈഡല്‍ സോണിലുള്ള ഇറോഷന്‍ മേഖലയിലെ പ്ലാന്റ് നിര്‍മ്മാണം പ്രദേശവാസികളില്‍ ഉണ്ടാക്കിയിരിക്കുന്ന ആശങ്ക പൂര്‍ണ്ണമായും പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അതല്ലാതെ പോലീസിനെ ഉപയോഗിച്ച് ജനങ്ങളെ ദ്രോഹിക്കുകയല്ല ചെയ്യേണ്ടത്. സ്ത്രീകള്‍ക്ക് നേരെ നടന്ന അതിക്രമം ന്യായീകരിക്കുവാന്‍ പരിഷ്‌കൃത സമൂഹത്തിനാകില്ലെന്നും പി സി ജോര്‍ജ്് പറഞ്ഞു. പുതുവൈപ്പിനിലെ ജനകീയ സമരപ്പന്തല്‍  പി സി ജോര്‍ജ് സന്ദര്‍ശിച്ചു. ജനപക്ഷം ഹൈപവര്‍ കമ്മിറ്റിയംഗം മാലേത്ത് പ്രതാപചന്ദ്രന്‍, ജില്ലാ പ്രസിഡന്റ് അലക്‌സ് കൊടിത്തോട്ടം എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

RELATED STORIES

Share it
Top