പോലിസ് ഹിന്ദുത്വ പ്രീണനം നടത്തുന്നു: എസ്ഡിപിഐ

കാസര്‍കോട്: സംഘപരിവാരം ബദിയടുക്കയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുസ്്‌ലിംകള്‍ക്കെതിരേ വാളുകള്‍ വാങ്ങിവയ്ക്കാനും കലാപം നടത്താനും ആഹ്വാനം ചെയ്ത സ്ത്രീക്കെതിരേയും പോലിസിനെ വെല്ലുവിളിച്ച നേതാക്കള്‍ക്കെതിരേയും നടപടിയില്ലെന്നും പോലിസ് ഹിന്ദുത്വ പ്രീണനം നടത്തുകയാണെന്നും എസ്ഡിപിഐ കാസര്‍കോട് മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.
ആസിഫ വിഷയത്തില്‍ ഫോട്ടോ വച്ചവരെയും പ്രതിഷേധിച്ചവരെയും കേസില്‍ കുടുക്കുകയും കലാപകാരികള്‍ക്ക് സൈ്വരവിഹാരം നടത്താനുള്ള അനുവാദം നല്‍കുകയും ചെയ്യുന്ന പോലിസ് നാടിനെ നശിപ്പിക്കുകയാണ്. അശാന്തി വിതയ്ക്കുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പോലിസ് ആര്‍ജവം കാണിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം സെക്രട്ടറി സക്കരിയ ഉളിയത്തടുക്ക അധ്യക്ഷത വഹിച്ചു. മുഹമ്മദലി, ബഷീര്‍ നെല്ലിക്കുന്ന്, ഫൈസല്‍ കോളിയടുക്ക സംസാരിച്ചു.

RELATED STORIES

Share it
Top