പോലിസ് സ്‌റ്റേഷനുകളും, ജയിലുകളും ഇടിമുറികള്‍: ചെന്നിത്തല

തിരുവനന്തപുരം: റിമാന്‍ഡിലായ  പ്രതികള്‍ക്കും പോലിസ് കസ്റ്റഡിയിലായവര്‍ക്കും രക്ഷയില്ലാത്ത അവസ്ഥയാണ് കേരളത്തില്‍ സംജാതമായിരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
പോലിസ് സ്‌റ്റേഷനുകളും,  ജയിലുകളും ഇടിമുറികളായി മാറിയിരിക്കുന്നു. നിയമം  പാലിക്കേണ്ടവര്‍ തന്നെ നിയമം ലംഘിക്കുകയും, കശാപ്പുകാരായി മാറുകയും ചെയ്യുമ്പോള്‍ സര്‍ക്കാര്‍ നോക്കുകുത്തികളായി നില്‍ക്കുകയാണ്. കുറ്റവാളികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കുന്ന കാഴ്ചയാണ് കാണുന്നതെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം, മൂന്നാര്‍ കുറിഞ്ഞി ഉദ്യാനത്തിലെ   മരങ്ങള്‍ മുറിച്ച് മാറ്റാനുള്ള  മന്ത്രിസഭാ ഉപസമിതി    നിര്‍ദേശം  ഇത്തവണത്തെ കുറിഞ്ഞി പൂക്കാലത്തിന് ശേഷം മാത്രമേ നടപ്പാക്കാന്‍ പാടുള്ളൂ എന്നാവശ്യപ്പെട്ട് ചെന്നിത്തല  മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. കുറഞ്ഞി ഉദ്യാനം  നശിക്കാതിരിക്കാന്‍ മരം മുറിക്കുന്നതിനുള്ള നിര്‍ദേശം പൂര്‍ണമായും പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top