പോലിസ് സേനയില്‍ സാങ്കേതിക വിദഗ്ധര്‍ക്ക് പുതിയ സംവിധാനം

തിരുവനന്തപുരം: പോലിസ് സേനയില്‍ വിവിധ സാങ്കേതിക യോഗ്യതകള്‍ നേടിയവര്‍ക്കായി പുതിയ സംവിധാനം നടപ്പാക്കുന്നു. സാധാരണ പോലിസ് ചുമതലകള്‍ക്കപ്പുറം യോഗ്യതയ്ക്ക് അനുസരിച്ച് സാങ്കേതിക കഴിവുകള്‍ ആവശ്യമായ ചുമതലകള്‍ ഇവര്‍ക്ക് നല്‍കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി ഒരു പ്രവര്‍ത്തന പരിപാടിക്ക് രൂപംനല്‍കിവരികയാണെന്നു സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.
ഇതിന്റെ ഭാഗമായി 152 സേനാംഗങ്ങളുമായി ലോക്‌നാഥ് ബെഹ്‌റയും ഉന്നത പോലിസ് ഉദ്യോഗസ്ഥരും ആശയവിനിമയം നടത്തി. ഓരോരുത്തരുടെയും യോഗ്യതയും കഴിവും അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ വിന്യസിക്കാന്‍ കഴിഞ്ഞാല്‍ സേനാംഗങ്ങളില്‍ നിന്ന് കൂടുതല്‍ മികച്ച പ്രകടനം ലഭ്യമാവും. ഈ അനുഭവം വിലയിരുത്തി കേരള പോലിസ് ഒരു ടെക്‌നിക്കല്‍ കാഡര്‍ രൂപീകരിക്കുമെന്നും സംസ്ഥാന പോലിസ് മേധാവി പറഞ്ഞു.  ആംഡ് പോലിസ് ബറ്റാലിയന്‍ ഡിഐജി ഷെഫീന്‍ അഹ്മദിനെ ഇതിന്റെ വിശദാംശങ്ങള്‍ തയ്യാറാക്കുന്നതിനും സംസ്ഥാന പോലിസ് മേധാവി ചുമതലപ്പെടുത്തിയിട്ടുണ്ട്.

RELATED STORIES

Share it
Top