പോലിസ് സിപിഎമ്മിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നു: പോപുലര്‍ ഫ്രണ്ട്

തൃശൂര്‍: മഹാരാജാസ് കോളജില്‍ വിദ്യാര്‍ഥി സംഘര്‍ഷത്തിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിന്റെ മറവില്‍ നിരപരാധികളെ വേട്ടയാടുന്ന പോലിസ് നടപടി പ്രതിഷേധാര്‍ഹമാണെന്ന് പോപുലര്‍ഫ്രണ്ട് ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
സിപിഎമ്മിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുന്ന പോലിസ് ജനാധിപത്യ സംവിധാനത്തേയാണ് തകര്‍ക്കുന്നത്. സംഭവവുമായി യാതൊരു ബന്ധവുമില്ലാത്ത പോപുലര്‍ഫ്രണ്ട് നേതാക്കളെ വേട്ടയാടുന്ന നടപടി നിര്‍ത്താന്‍ പോലിസ് തയ്യാറാവണം. സിപിഎമ്മിന്റെ നേതാക്കള്‍ പറയുന്നത് അനുസരിച്ചാണ് പോലിസ് പ്രവര്‍ത്തിക്കുന്നതെന്നും ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തി. പോലിസ് നടപടി അവസാനിപ്പിച്ചില്ലെങ്കില്‍ നിയമപരമായി നേരിടുമെന്നും ജനകീയ സമരവുമായി തെരുവിലിറങ്ങുമെന്നും പോപുലര്‍ ഫ്രണ്ട് മുന്നറിയിപ്പ് നല്‍കി.
ജില്ലാ കമ്മിറ്റി യോഗത്തില്‍ വി എസ് അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ പി മുഹമ്മദ് ഷെഫീഖ്, എം കെ ഫാമിസ്, പി എം സലീം, പി എം അബ്ദുല്‍ ഖാദര്‍, എ എം സലീം, ഷിഹാദ് കാളത്തോട്, ശറഫുദ്ദീന്‍ വാടാനപ്പള്ളി സംസാരിച്ചു.

RELATED STORIES

Share it
Top