പോലിസ്-സിപിഎം നടപടി പ്രതിഷേധാര്‍ഹം:എസ്ഡിപിഐ

തളിപ്പറമ്പ്: കീഴാറ്റുരിലെ നെ ല്‍വയല്‍ നികത്തുന്നതിനെതിരേ വയല്‍കിളികള്‍ എന്നപേരി ല്‍  പ്രദേശവാസികള്‍ നടത്തുന്ന സമരത്തെ പോലിസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തതും സിപിഎം സമരപ്പന്ത ല്‍ കത്തിച്ചതും പ്രതിഷേധാ ര്‍ഹമാണെന്നു എസ്ഡിപിഐ. കീഴാറ്റൂര്‍ വയലിലെ സമര പ്രദേശം എസ്ഡിപിഐ സംസ്ഥാന സമിതിയംഗം കെ കെ അബ്ദുല്‍ ജബ്ബാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, മണ്ഡലം സെക്രട്ടറി സി ഇര്‍ഷാദ് തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
മൂന്നു പതിറ്റാണ്ടിലേറെ ഭരണം നടത്തിയിരുന്ന പശ്ചിമ ബംഗാളില്‍ സിപിഎം അവസാനത്തെ പാര്‍ട്ടിയായത് നന്ദിഗ്രാമിലെയും സിംഗൂരിലെയും കര്‍ഷകര്‍ക്കു നേരെ കുത്തക കമ്പനിക്കു വേണ്ടി നിറയൊഴിച്ചതാണ്. ബംഗാളിലെ പോലെ കീഴാറ്റൂരിലും സിപിഎം പ്രവര്‍ത്തകര്‍ പോലിസുമായി ചേര്‍ന്നുനിന്ന് സമരത്തെ അടിച്ചമര്‍ത്തുന്നത് മഹാരാഷ്ട്രയിലെ കര്‍ഷക പ്രക്ഷോഭത്തില്‍ അഭിമാനം കൊള്ളുന്നവര്‍ക്ക് ചേര്‍ന്നതല്ല. ശക്തിയും ഭരണവുമുള്ള സ്ഥലങ്ങളില്‍ സിപിഎം കര്‍ഷകരെ വേട്ടയാടുകയാണ്. അപകടകരമായ ഗെയില്‍ വാതക പൈപ്പ് ലൈന്‍ ജനവാസ കേന്ദ്രങ്ങളിലൂടെ സ്ഥാപിക്കുന്നതിനെതിരേ നടത്തുന്ന സമരത്തെയും പിണറായി സര്‍ക്കാര്‍ നേരിടുന്നത് ഇതേരീതിയിലാണ്. ബിഒടി കുത്തക കമ്പനികള്‍ക്ക് ലാഭം കൊയ്യാന്‍ സാധാരണക്കാരന്റെ കൃഷിഭൂമിയും വീടും പിടിച്ചെടുത്ത് നല്‍കുകയാണ്.
ജനസാന്ദ്രത കൂടിയ കേരളത്തില്‍ 30 മീറ്ററില്‍ സര്‍ക്കാരിനു തന്നെ പാത നിര്‍മിക്കാമെന്നിരിക്കെ 45 മീറ്റര്‍ വേണമെന്ന കേന്ദ്ര നിലപാട് തിരുത്താന്‍ കഴിയാത്ത ബിജെപി കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള ശ്രമത്തിലാണ്.
കുത്തകകളെ സഹായിക്കുന്ന കാര്യത്തില്‍ സിപിഎമ്മും ബിജെപിയും പരസ്പരം മല്‍സരിക്കുകയാണ്. കീഴാറ്റുര്‍ നിവാസികള്‍ ബിജെപിയുടെ ഇരട്ടത്താപ്പ് തിരിച്ചറിയണം. മേഖലയിലെ കുടിവെള്ള സ്രോതസ്സ് ഇല്ലാതാക്കുന്നത് കുടിവെള്ള ക്ഷാമം രൂക്ഷമാക്കുമെന്നത് ഗൗരവത്തോടെ കാണണം. വയല്‍ കിളികളുടെ ന്യയമായ ആവശ്യത്തോടൊപ്പം പാര്‍ട്ടിയുടെ ശക്തമായ പിന്തുണയുണ്ടാവുമെന്നും നേതാക്കള്‍ അറിയിച്ചു.

RELATED STORIES

Share it
Top