പോലിസ് സംരക്ഷണയില്‍ മൃതദേഹം സംസ്‌കരിക്കണം

കൊച്ചി: പോലിസ് സംരക്ഷണയില്‍ മൃതദേഹം സംസ്‌കരിക്കാന്‍ ഹൈക്കോടതി ഉത്തരവ്. സി ജെ പൈലിയുടെ മൃതദേഹം മൂവാറ്റുപുഴ വെട്ടിത്തറ വിശുദ്ധ മാര്‍ത്താ മറിയം യാക്കോബായ സുറിയാനി പള്ളിയില്‍ ഇന്ന് സംസ്‌കരിക്കാനാണു നിര്‍ദേശം നല്‍കിയത്. ഉച്ചയ്ക്ക് ഒന്നു മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് സമയം. മൂവാറ്റുപുഴ ഡിവൈഎസ്പി ക്രമസമാധാനം ഉറപ്പുവരുത്തണം.  മേല്‍നോട്ടം വഹിക്കാന്‍ അഡ്വക്കറ്റ് കമ്മീഷണറെയും ചുമതലപ്പെടുത്തി. മുന്‍സിഫ് കോടതിയുടെ ഉത്തരവുണ്ടായിട്ടും മറവു ചെയ്യാന്‍ സാധിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി പിറവം കലമ്പൂര്‍ കാര ബിനോയ് ജോണ്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്.

RELATED STORIES

Share it
Top