പോലിസ് വേഷത്തിലെത്തി തട്ടിക്കൊണ്ടുപോവലും കവര്‍ച്ചയും: രണ്ടുപേര്‍ കൂടി അറസ്റ്റില്‍

പാലക്കാട്: പോലിസ് വേഷത്തിലെത്തി കവര്‍ച്ച നടത്തുകയും യുവാക്കളെ തട്ടിക്കൊണ്ട് പോവുകയും ചെയ്ത് സംഭവത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ കോങ്ങാട്, പതിനാറാം മൈലില്‍ പോലിസ് വേഷധാരികള്‍ അടങ്ങുന്ന സംഘം ഇന്നോവ കാറില്‍ വന്നു മലപ്പുറം സ്വദേശി ഇസ്മയിലും കൂട്ടുകാരായ അഷ്‌റഫ്, ഇസ്ഹാഖ് എന്നിവരും സഞ്ചരിച്ച കാറ് തടഞ്ഞ് നിര്‍ത്തി കയ്യാമം വെച്ച് കാറില്‍ കയറ്റുകയും, അവരുടെ പക്കല്‍ ഉണ്ടായിരുന്ന 15 ലക്ഷം രൂപയും കാറും തട്ടിക്കൊണ്ടുപോവുകയും പിന്നീട് മൂവരെയും വഴിയില്‍ ഇറക്കിവിടുകയും ചെയ്ത സംഭവത്തില്‍ രണ്ടു പേരെ  കൂടിയാണ് കോങ്ങാട് പോലിസ് അറസ്റ്റു ചെയ്തത്.
കണ്ണൂര്‍, കടമ്പൂര്‍, കടാച്ചിറ സ്വദേശി മുഹമ്മദ് സാജിദ(42),   കണ്ണൂര്‍, മാട്ടൂര്‍ സ്വദേശി അയ്യൂബ്(51) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഇതോടെ ഈ കേസ്സില്‍ 5 പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. മൊത്തം മൂന്ന് പോലിസ് വേഷധാരികള്‍ അടക്കം 7 പ്രതികളാണ് ഉള്ളത്. ബാക്കി പ്രതികളെക്കുറിച്ച് പോലിസിന് സൂചന ലഭിച്ചിട്ടുണ്ട്, അന്വേഷണം ഊര്‍ജ്ജിതമായി നടന്നു വരുന്നു.
പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.പാലക്കാട് ജില്ലാ പോലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹറയുടെ  നിര്‍ദ്ദേശാനുസരണം പാലക്കാട്ഡി വൈ എസ് പി വി ഡി വിജയകുമാര്‍, ഹേമാംബിക നഗര്‍ ഇന്‍സ്‌പെക്ടര്‍ പ്രേമാനന്ദ കഷ്ണന്‍, കോങ്ങാട് എസ്് ഐ ഹരീഷ് െ്രെകം സ്‌ക്വാഡ് അംഗങ്ങളായ എസ് ഐ ജലീല്‍, സുനില്‍കുമാര്‍, ഹരിഹരന്‍, സജി, സാജിദ്, പ്രശോഭ് , വിനീഷ്, രാജീദ്, ഷമീര്‍ എന്നിവരടങ്ങിയ സംഘമാണ് കേസ്സന്വേഷണം നടത്തുന്നത്.

RELATED STORIES

Share it
Top