പോലിസ് വേട്ട: എസ്പി ഓഫിസിലേക്ക് എസ്ഡിപിഐ മാര്‍ച്ച്

പാലക്കാട്: സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെട്ട് നടന്ന ഹര്‍ത്താലിന്റെ മറവില്‍ ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്ന പോലിസ് വേട്ട അവസാനിപ്പിക്കണമെന്ന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് റൈഹാനത്ത് ടീച്ചര്‍. പൈശാചികതയാണ് ആര്‍എസ്എസ്-ബിജെപി, ഹര്‍ത്താലിന്റെ മറവിലുള്ള പോലിസ് വേട്ട അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി എസ്ഡിപിഐ നടത്തുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ജില്ലാ പോലിസ് മേധാവിയുടെ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
സംഘപരിവാര്‍ ഭീകരതയ്‌ക്കെതിരെ ജനങ്ങള്‍ തെരുവിലറങ്ങുന്നതിനോട് സര്‍ക്കാറിനും പോലിസിനുമുള്ള അസഹിഷ്ണുത ജനാധിപത്യ രാജ്യത്തിന് അപമാനമാണ്. ജനങ്ങളുടെ പൊതുവികാരത്തെ ഉള്‍കൊള്ളാന്‍ കഴിയാത്ത മുഖ്യധാരാ രാഷ്ട്രീയ സംഘനകളുടെ മനോഭാവം ദൗര്‍ഭാഗ്യകരമാണെന്നും ജനകീയ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ എസ്ഡിപിഐ പ്രതിജ്ഞാബദ്ധമാണെന്നും അവര്‍ കൂട്ടി ചേര്‍ത്തു.
ശകുന്തളാ ജങ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ച് എസ്പി ഓഫിസ് പരിസരത്ത് പോലിസ് തടഞ്ഞു. ജില്ലാ പ്രസിഡന്റ് എസ് പി അമീര്‍ അലി, ജില്ലാ ജനറല്‍ സെക്രട്ടറി കെ ടി അലവി, ജില്ലാ വൈസ് പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍, ജില്ലാ സെക്രട്ടറി അഷ്‌റഫ് കെ പി, ജില്ലാ ട്രഷറര്‍ മജീദ് കെ എ, കമ്മിറ്റിയംഗം മേരി എബ്രഹാം മാര്‍ച്ചിന് നേതൃത്വം നല്‍കി.

RELATED STORIES

Share it
Top