പോലിസ് വേട്ടയ്‌ക്കെതിരേ താക്കീതായി എസ്ഡിപിഐ മാര്‍ച്ച്

കണ്ണൂര്‍: സംഘപരിവാര പൈശാചികതയ്ക്കും ഹര്‍ത്താലിന്റെ മറവിലുള്ള പോലിസ് ഭീകരതയ്ക്കുമെതിരേ ജില്ലാ പോലിസ് ചീഫിന്റെ ഓഫിസിലേക്ക് എസ്ഡിപിഐ നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. ആര്‍എസ്എസ് ഇന്ത്യയുടെ ശത്രു എന്നു രേഖപ്പെടുത്തിയ പ്ലക്കാര്‍ഡുകളും പതാകയുമേന്തി കണ്ണൂര്‍ സ്റ്റേറ്റ് ബാങ്ക് പരിസരത്തു നിന്നാരംഭിച്ച പ്രകടനത്തില്‍ നിരവധി പേര്‍ പങ്കെടുത്തു.  എസ്പി ഓഫിസിനു സമീപം ബാരിക്കേഡ് വച്ച് പോലിസ് മാര്‍ച്ച് തടഞ്ഞതോടെ പ്രവര്‍ത്തകര്‍ പൊരിവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി.
തുടര്‍ന്ന് പൊതുയോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്് ബഷീര്‍ പുന്നാട് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, ജില്ലാ വൈസ് പ്രസിഡന്റ് സി കെ ഉമര്‍ മാസ്റ്റര്‍ സംസാരിച്ചു.
ജില്ലാ സെക്രട്ടറി പി കെ ഫാറൂഖ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ എ ഫൈസല്‍, എ സി ജലാലുദ്ദീന്‍, ബി ശംസുദ്ദീന്‍ മൗലവി, എ ആസാദ്, സുഫീറ അലി അക്ബര്‍ നേതൃത്വം നല്‍കി.

RELATED STORIES

Share it
Top