പോലിസ് രാഷ്ട്രീയക്കാരുടെ ആജ്ഞാനുവര്‍ത്തികളാവുന്നു: കെ കെ അബ്ദുല്‍ ജബ്ബാര്‍

ഇരിട്ടി: കുറ്റാന്വേഷണത്തില്‍ മികവ് തെളിയിച്ച സംസ്ഥാന പോലിസ് ചില രാഷ്ട്രീയ തമ്പുരാക്കന്‍മാരുടെ അജ്ഞാനുവര്‍ത്തികളായി മാറിയെന്ന് എസ്ഡിപിഎ ദേശീയ സമിതിയംഗം കെ കെ അബ്ദുല്‍ ജബ്ബാര്‍. ബഹുജന്‍ രാഷ്ട്രീയത്തെ തകര്‍ക്കാനാവില്ല എന്ന മുദ്രാവാക്യവുമായി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന കാംപയിനിന്റെ ഭാഗമായി എസ്ഡിപിഐ ഇരിട്ടിയില്‍ നടത്തിയ പേരാവൂര്‍ നിയോജക മണ്ഡലം പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഭിമന്യൂ കൊലക്കേസിന്റെ മറവില്‍ ആരെയൊക്കെയോ പ്രീതിപ്പെടുത്താന്‍ സംസ്ഥാനത്ത് കേട്ടുകേള്‍വിയില്ലാത്ത നടപടികളാണ് പോലിസ് കൈക്കൊള്ളുന്നത്. ജനാധിപത്യരീതിയില്‍ സംഘടനാ പ്രവര്‍ത്തനം നടത്താന്‍ വിടില്ലെന്ന ചിലരുടെ പിടിവാശിക്കു മുന്നില്‍ അടിയറവ് പറയാന്‍ പാര്‍ട്ടി ഒരുക്കമല്ല. ഇതിനെതിരേ രാഷ്ട്രീയ—മായും നിയമപരമായും പോരാട്ടം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് പി കെ ഫാറൂഖ്് അധ്യക്ഷനായി. പി എം അശ്‌റഫ്, എം കെ യൂനസ്, കെ സി ഖാദര്‍കുട്ടി സംസാരിച്ചു.
കണ്ണൂര്‍: എസ്ഡിപിഐ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന കാംപയിന്റെ ഭാഗമായി കണ്ണൂര്‍ മണ്ഡലം പ്രവര്‍ത്തക കണ്‍വന്‍ഷന്‍ നടത്തി. കണ്ണൂര്‍ സിറ്റി മുസ്്‌ലിം ജമാഅത്ത് ഹാളില്‍ ദേശീയ സമിതിയംഗം കെ കെ അബ്ദുല്‍ ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബി ഷംസുദ്ദീന്‍ മൗലവി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, എ ഫൈസല്‍ സംസാരിച്ചു.

RELATED STORIES

Share it
Top