പോലിസ് മര്‍ദ്ദനം : മുസ്്‌ലിം ഏകോപന സമിതി പ്രതിഷേധ പ്രകടനം നടത്തിഈരാറ്റുപേട്ട: ഹാദിയ കേസുമായി ബന്ധപ്പെട്ട് മുസ്‌ലിം ഏകോപന സമിതി ഹൈക്കോടതിയിലേക്കു നടത്തിയ മാര്‍ച്ചിനു നേരെ പോലിസ് നടത്തിയ നരനായാട്ടിനെതിരേ മുസ്‌ലിം ഏകോപന സമിതി ഈരാറ്റുപേട്ടയില്‍ പ്രതിഷേധ പ്രകടനം നടത്തി. അന്‍സാരി മൗലവി, അജ്മല്‍ കന്നാംപറമ്പില്‍, ഫസില്‍ ഫരീദ്, കെ എസ് ആരിഫ്, വി കെ കെബീര്‍, കെ കെ ഇബ്രാഹിംകുട്ടി എന്നിവര്‍ പ്രകടനത്തിനു നേതൃത്വം നല്‍കി. നീതിരഹിതമായ വിധി പ്രഖ്യാപനം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിശുദ്ധ റമദാനില്‍ നോമ്പനുഷ്ഠിച്ച് തികച്ചും ജനാധിപത്യപരമായി പ്രതിഷേധമാര്‍ച്ചിനു നേരെ ആക്രമണം നടത്തിയ പോലിസ് ഭീകരതയ്‌ക്കെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരുമെന്ന് എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി സി എച്ച് ഹസീബ് അഭിപ്രായപ്പെട്ടു. ആക്രമണം അഴിച്ചുവിട്ട പോലിസുകാര്‍ക്കെതിരേ നിയമ നടപടികള്‍ സ്വീകരിക്കാന്‍ ആഭ്യന്തര വകുപ്പ് കൈയാളുന്ന മുഖ്യമന്ത്രി തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കാഞ്ഞിരപ്പള്ളി: ഇസ്‌ലാംമതം സ്വീകരിച്ച ഹാദിയയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരേ മുസ്‌ലിം ഏകോപനസമിതി നടത്തിയ ഹൈക്കോടതി മാര്‍ച്ചിന് നേരെയുണ്ടായ പോലിസ് നടപടിയില്‍ പ്രതിഷേധിച്ച് പോപുലര്‍ ഫ്രണ്ട് കാഞ്ഞിരപ്പള്ളി ടൗണില്‍ പ്രകടനം നടത്തി. ജില്ലാ പ്രസിഡന്റ് സി എച്ച് നിസാര്‍ മൗലവി നേതൃത്വം നല്‍കി.

RELATED STORIES

Share it
Top