പോലിസ് മതേതരത്വത്തില്‍ നിന്ന് വ്യതിചലിച്ചാല്‍ ഗുരുതര പ്രത്യാഘാതമെന്ന്

തിരുവനന്തപുരം: സംഘപരിവാരത്തിനെതിരേ പ്രതിഷേധമുയര്‍ന്നാല്‍ വിവിധ വകുപ്പുകള്‍ ചാര്‍ത്തി കേസെടുക്കുന്ന പ്രവണത വര്‍ധിച്ചുവരികയാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി കെ ഉസ്മാന്‍ പറഞ്ഞു. ജനകീയ ഹര്‍ത്താലിന്റെ മറവില്‍ നടക്കുന്ന പോലിസ് വേട്ടയ്‌ക്കെതിരേ എസ്ഡിപിഐ സംഘടിപ്പിച്ച എസ്പി ഓഫിസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പോലിസ് മതേതരത്വത്തില്‍ നിന്ന് വ്യതിചലിച്ചാല്‍ ഗുരുതര പ്രത്യാഘാതമാണുണ്ടാവുക.
പോലിസ് ഒരു മതവിഭാഗത്തെ മാത്രം പ്രതികളാക്കാന്‍ ശ്രമിക്കുകയാണ്. പിണറായി സര്‍ക്കാര്‍ ആര്‍എസ്എസ് പ്രീണനം നടത്തുന്നു. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ സിപിഎം കണ്ടെത്തണം.
ഇല്ലെങ്കില്‍ ബംഗാളിലെയും തൃപുരയിലെയും ഗതി കേരളത്തിലുമുണ്ടാവും. ജനകീയ ഹര്‍ത്താലില്‍ പങ്കെടുത്ത 2000ത്തോളം മുസ്്‌ലിംകള്‍ക്കെതിരേ പോക്‌സോ നിയമപ്രകാരം കേസെടുക്കുമ്പോള്‍ വര്‍ഗീയ കാലപത്തിന് ആഹ്വാനം ചെയ്യുന്നവര്‍ക്കെതിരേ പോലിസ് നടപടി സ്വീകരിക്കുന്നില്ല.
എസ്ഡിപിഐ പ്രതിഷേധം തടയാന്‍ ശ്രമിച്ചതിനുള്ള മറുപടിയാണ് 14 ജില്ലകളിലും നടന്ന പ്രതിഷേധ പ്രകടനം. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഗൃഹസമ്പര്‍ക്ക കാംപയിനും പഞ്ചായത്ത് തല യോഗങ്ങളും സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടഌഅധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പ്രാവച്ചമ്പലം അഷ്‌റഫ്, ഷബീര്‍ ആസാദ്, തച്ചോണം നിസാമുദ്ദീന്‍ പങ്കെടുത്തു.

RELATED STORIES

Share it
Top