പോലിസ് ഭീകരത അവസാനിപ്പിക്കണം: എസ്ഡിപിഐ

തൃശൂര്‍: എറണാകുളം മഹാരാജാസ് കോളജിലുണ്ടായ സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യു കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട്  എസ്ഡിപിഐയുടെ നേതാക്കന്മാരെയും പ്രവര്‍ത്തകരെയും പോലളസ് വേട്ടയാടിക്കൊണ്ടിരിക്കുന്നത് തീര്‍ത്തും അപലപനീയമാണെന്ന് എസ്ഡിപി. ഐ ജില്ലാ പ്രസിഡന്റ് ഇ എം അബ്ദുല്‍ ലത്തീഫ് പറഞ്ഞു.
മഹാരാജാസ് കോളജില്‍ നടന്ന വിദ്യാര്‍ത്ഥി രാഷ്ട്രീയ കൊലപാതകത്തില്‍ എസ്ഡിപിഐക്ക് യാതൊരു വിധ ബന്ധവുമില്ലെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് വാര്‍ത്താ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു, എന്നിട്ടും ഡിജിപി പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രകാരം  എസ്ഡിപിഐ നേതാക്കളെയും പ്രവര്‍ത്തകരെയും വീടുകളില്‍ കയറി  വേട്ടയാടാനാണ് പോലിസിന്റെ ഭാവമെങ്കില്‍ രാഷ്ട്രീയമായും നിയമപരമായും നേരിടും.
പോലിസിനെ ഉപയോഗപ്പെടുത്തി ബഹുജന്‍ രാഷ്ട്രീയ മുന്നേറ്റത്തെ ഇല്ലായ്മ ചെയ്യാമെന്നത് വെറും വ്യാമോഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. എസ്ഡിപിഐ ജില്ലാ സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് ബി കെ ഹുസൈന്‍ തങ്ങള്‍,  ജനറല്‍ സെക്രട്ടറി നാസര്‍ പരൂര്‍, സെക്രട്ടറിമാരായ  സുബ്രഹ്മണ്യന്‍ വലപ്പാട്, അഷറഫ് വടക്കൂട്ട്, ട്രഷറര്‍ ഷമീര്‍ ബ്രോഡ് വേ, ജില്ലാ സമിതിയംഗങ്ങളായ ഷഫീര്‍ പാവറട്ടി, ഫൈസല്‍ പാവറട്ടി, മനാഫ് കരൂപ്പടന്ന, ആസിഫ് അബ്ദുല്ല എന്നിവരും  സംസാരിച്ചു.

RELATED STORIES

Share it
Top