പോലിസ് നിരപരാധികളെ വേട്ടയാടുന്നു: കോണ്‍ഗ്രസ്

പാലക്കാട്: പാവപ്പെട്ടവര്‍ക്ക് നീതി നല്‍കേണ്ട പോലീസ് രാഷ്ട്രീയം കളിച്ച് നിരപരാധികളെ വേട്ടയാടുകയാണെന്ന് ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠന്‍. ശ്രീജിത്തിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല നടത്തുന്ന നിരാഹാര സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് യുഡിഎഫ് പാലക്കാട് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു. ജില്ലയില്‍ പിടിച്ചുപറിയും കൊള്ളയും നിര്‍ബാധം നടക്കുമ്പോള്‍ ജില്ലയിലെ പോലിസ് സേന നിഷ്‌ക്രിയമാണ്.
ഇതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫ് ചെയര്‍മാന്‍ പി ബാലഗോപാല്‍ അധ്യക്ഷത വഹിച്ചു. എ രാമസ്വാമി, പി വി രാജേഷ്, ടി എ അബ്ദുള്‍ അസീസ്, എസ് എം നാസര്‍, കെ അരവിന്ദാക്ഷന്‍, വി കെ നിശ്ചലാനന്ദന്‍, കെ എ രഘുനാഥ്, വിജയന്‍ പൂക്കാടന്‍, മനോജ് ചീങ്ങനൂര്‍, സി ബാലന്‍, വി രാമചന്ദ്രന്‍, കെ ഭവദാസ്, പി ആര്‍ പ്രസാദ്, കാജാഹുസൈന്‍, വി  എ നാസര്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

RELATED STORIES

Share it
Top