പോലിസ് നിയമനത്തട്ടിപ്പ്; രമേശ് ചെന്നിത്തലയുടെ പങ്ക് അന്വേഷിക്കണമെന്ന്

ഹരിപ്പാട്: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ  കാലത്ത് നടന്ന പോലിസ് നിയമന തട്ടിപ്പില്‍ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുടെ  പങ്ക് ആന്വേഷിക്കണമെന്ന് സിപിഐ ഹരിപ്പാട് മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ അന്വേഷണം ത്വരിതപ്പെടുത്തി കുറ്റക്കാര്‍ക്ക് കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കണം. ഹരിപ്പാട് മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങള്‍ രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുകയാണ്. മഴക്കാലം കഴിഞ്ഞയുടന്‍ തന്നെ രൂക്ഷമായ വരള്‍ച്ചയാണ്.  ശുദ്ധജല സ്രോതസുകള്‍ സംരക്ഷിച്ചും വിവിധ കുടിവെള്ള പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തികരിച്ചും കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പ് വരുത്തിയും കുടിവെള്ള ക്ഷാമത്തിന് ശ്വാശ്വതമായ പരിഹാരം കാണണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.കുമാരപുരം റീന്‍ പാലസ് ഓഡിറ്റോറിയത്തില്‍ രണ്ട് ദിവസമായി നടന്ന സമ്മേളനം ഇന്നലെ അവസാനിച്ചു.സെക്രട്ടറിയായി കെ കാര്‍ത്തികേയനെ തിരഞ്ഞെടുത്തു.

RELATED STORIES

Share it
Top