പോലിസ് നടപടി സ്ത്രീത്വത്തോടുള്ളവെല്ലുവിളി: എസ്ഡിപിഐ

വടകര: സ്ത്രീയെ അക്രമിച്ച കോണ്‍ഗ്രസ് നേതാവ് തിരുവള്ളൂര്‍ മുരളിയെ കോടതിയില്‍ ഹാജരാക്കാതെ വിട്ടയച്ച പോലിസ് നടപടി പൊതു സമൂഹത്തോടും സ്ത്രീത്വത്തോടുമുള്ള വെല്ലു വിളിയാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്യട്ടേറിയറ്റ് അംഗം പി അബ്ദുല്‍ ഹമീദ്. സ്ത്രീ സുരക്ഷ മുഖ്യ പ്രചാരണായുധമാക്കി അധികാരത്തില്‍ വന്ന ഇടതു സര്‍ക്കാരിന്റെ പോലിസ് സ്ത്രീപീഡകര്‍ക്ക് രക്ഷാ കവചമൊരുക്കുന്നത് ലജ്ജാകരഭാണെന്ന് അദ്ധേഹം പറഞ്ഞു. കേസില്‍, കോണ്‍ഗ്രസ് നേതാവിനെ സംരക്ഷിക്കുന്ന നിലപാടാണ് തുടക്കം മുതല്‍ പോലിസ് സ്വീകരിച്ചത്. തിരുലള്ളൂര്‍ ബ്ലോക്ക് ഓഫിസ് മാര്‍ച്ചടക്കമുള്ള പ്രതിഷേധ പരിപാടികളുമായി എസ്ഡിപിഐ രംഗത്തു വന്ന ശേഷമാണ് പ്രതിയെ അറസ്റ്റു ചെയ്യാന്‍ പോലാസ് തയാറായത്. കോണ്‍ഗ്രസ് നെതാവിന്റെ അറസ്റ്റ് ഒഴിവാക്കാനാവാതെ വന്നപ്പോള്‍ സ്റ്റേഷനില്‍ നിന്നു തന്നെ ജാമ്യം നല്‍കി സഹായിക്കുന്ന നിലപാടാണ് പോലിസ് സ്വീകരിച്ചത്.

RELATED STORIES

Share it
Top