പോലിസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ എസ്പി

കാസര്‍കോട്: ചെമനാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കഴിഞ്ഞ ദിവസം വൈകീട്ട് പോലിസ് നടത്തിയ ലാത്തി ചാര്‍ജിനെ വിമര്‍ശിച്ച് മുന്‍ എസ് പിയും ചെമനാട് സ്വദേശിയുമായ ഹബീബ് റഹ്മാന്‍ രംഗത്തെത്തി. നിലവിലെ ജില്ലാ പോലിസിന്റെ കഴിവ് കേടാണ് 13ഉം 14 ഉം, 15 ഉം വയസ് പ്രായമുളള വിദ്യാര്‍ഥികളെ തല്ലിച്ചതയ്ക്കാന്‍ ഇടയാക്കിയതെന്ന്പറയുന്ന് പോസ്റ്റ് വൈറലായി. നിസാര പ്രശ്‌നത്തിന്റെ പേരില്‍ പോലിസിനെ കാംപസിനകത്തേക്ക് വിളിച്ചതിനെയും വിമര്‍ശിക്കുന്നുണ്ട്. സ്‌കൂള്‍ നടത്താന്‍ കഴിയില്ലെങ്കില്‍ സര്‍ക്കാറിനെ ഏല്‍പിക്കണമെന്നും പോസ്റ്റില്‍ പറയുന്നു.
സ്‌കൂളിലെ കായിക മല്‍സരത്തിനോടനുബന്ധിച്ച് പടക്കം പൊട്ടിച്ചതിന്റെ പേരിലുള്ള നിസാര പ്രശ്‌നത്തെ തുടര്‍ന്നാണ് നിരവധി വിദ്യാര്‍ഥികള്‍ക്ക് ലാത്തിയടിയേല്‍ക്കേണ്ടിവന്നത്. പോലിസ് വിദ്യാര്‍ഥികളെ ഓടിച്ചു തല്ലിയതും ചളിയില്‍ വീണ കുട്ടിയെ വിദ്യാര്‍ഥികള്‍ പോലിസിനെ കാണാത്ത വഴിയിലുടെ ചുമന്ന് വീട്ടിലെത്തിച്ചതും ആശുപത്രിയില്‍ കൊണ്ടുപോയതും പോസ്റ്റിലുണ്ട്.
32 വര്‍ഷം പോലിസില്‍ ജോലിചെയ്ത തന്റെ കാലത്ത് കോളജ് ക്യാംപസില്‍ കയറിയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ചെറിയ കുട്ടികളെ ക്രൂരമായി തല്ലിചതച്ച് സംഭവം ഉണ്ടായിട്ടില്ലെന്നും പറയുന്ന പോസ്റ്റില്‍ സംഭവത്തെ കുറിച്ച് ഉന്നതതല അന്വേഷണം ആവശ്യപ്പെടുന്നു. സമീപ കാല സംഭവങ്ങളുടെ പശ്ചാത്തലവും പോലിസിന്റെ വീഴ്ചയും പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

RELATED STORIES

Share it
Top