പോലിസ് തേര്‍വാഴ്ച എസ്ഡിപിഐ റാലിയില്‍ പ്രതിഷേധമിരമ്പി

തിരുവനന്തപുരം: മഹാരാജാസ് സംഭവത്തിന്റെ പേരില്‍ നടക്കുന്ന പോലിസ് തേര്‍വാഴ്ചക്കെതിരേ സംസ്ഥാന വ്യാപകമായി നടന്ന റാലികളില്‍ പ്രതിഷേധമിരമ്പി. ഇടതുപക്ഷ സര്‍ക്കാര്‍ രാഷ്ട്രീയ വൈര്യാഗ്യത്തോടെ പോലിസിനെ ഉപയോഗിച്ച് പ്രവര്‍ത്തകര്‍ക്കുനേരെ നടത്തുന്ന നീക്കങ്ങള്‍ക്കെതിരേ എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത ജില്ലാതല റാലികളിലാണ് കനത്ത ജനപങ്കാളിത്തത്തോടെ പ്രതിഷേധമിരമ്പിയത്.
തിരുവനന്തപുരത്ത് അട്ടകുളങ്ങരയില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് സെക്രട്ടേറിയറ്റ് നടയില്‍ സമാപിച്ചു. മാര്‍ച്ച് ജില്ലാ സെക്രട്ടറിയേറ്റംഗം ഇബ്രാഹിം മൗലവി ഉദ്ഘാടനം ചെയ്തു. എസ്ഡിറ്റിയു സംസ്ഥാന സെക്രട്ടറി നിസാമുദ്ദീന്‍ തച്ചോണം, ജില്ലാ ജനറല്‍ സെക്രട്ടറി അഷ്‌റഫ് പ്രാവച്ചമ്പലം, വൈസ് പ്രസിഡന്റ് ഷിഹാബുദ്ദീന്‍ മന്നാനി, സെക്രട്ടറി ഷബീര്‍ ആസാദ് നേതൃത്വം നല്‍കി. കൊല്ലത്ത് മാര്‍ച്ച് ജില്ലാ ട്രഷറര്‍ അയത്തില്‍ റസാക്ക് ഉദ്ഘാടനം ചെയ്തു. പത്തനംതിട്ടയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി താജുദ്ദീന്‍ നിരണവും ആലപ്പുഴയില്‍ ജില്ലാ സെക്രട്ടറി ഇബ്രാഹിം വണ്ടാനവും കോട്ടയത്ത് ജില്ലാ പ്രസിഡന്റ് സിഎച്ച് ഹസീബും ഇടുക്കി തൊടുപുഴയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി എം എസ് സുബൈറും എറണാകുളത്ത് ആലുവയില്‍ സംസ്ഥാന സെക്രട്ടറി പി ആര്‍ സിയാദും മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
ആലുവയില്‍ മാര്‍ച്ച് തടഞ്ഞ പോലിസ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു. തൃശൂരില്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ വി അബ്ദുല്‍ നാസറും പാലക്കാട് ജില്ലാ പ്രസിഡന്റ് എസ്പി അമീര്‍ അലിയും മലപ്പുറം തിരൂരില്‍ ജില്ലാ ജനറല്‍ സെക്രട്ടറി എ കെ അബ്ദുല്‍ മജീദും മഞ്ചേരിയില്‍ അഡ്വക്കറ്റ് സാദിഖ് നടുത്തൊടിയും ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് വടകരയില്‍ ജില്ല സെക്രട്ടറി വാഹിദ് ചെറുവറ്റയും വയനാട് മാനന്തവാടിയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ടി നാസറും കണ്ണൂരില്‍ ജില്ലാ പ്രസിഡന്റ് ബഷീര്‍ പുന്നാടും മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. കാസര്‍ഗോഡ് ജില്ലാ ട്രഷറര്‍ ഡോ. സി ടി സുലൈമാന്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

RELATED STORIES

Share it
Top