പോലിസ് തേര്‍വാഴ്ചയ്‌ക്കെതിരേ എസ്ഡിപിഐ പ്രതിഷേധം

തൊടുപുഴ: മഹാരാജാസ് സംഭവുമായി ബന്ധപ്പെട്ട് പോലിസ് നടത്തുന്ന തേര്‍വാഴ്ച അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ തൊടുപുഴയില്‍ പ്രകടനം നടത്തി. അധികാരത്തിന്റെ ഹുങ്കില്‍ പോലിസിനെ ഉപയോഗിച്ച് പാര്‍ട്ടി പ്രവര്‍ത്തകരെ പീഡിപ്പിക്കുന്ന സിപിഎം നടപടി പ്രതിഷേധാര്‍ഹമാണ്.
പോലിസ് സിപിഎമ്മിന്റെ ചട്ടുകമാവാതെ നീതിയുക്തമായ നയങ്ങള്‍ സ്വീകരിക്കണം. കാംപസ് ഫ്രണ്ട് പോഷക സംഘടനയല്ലെന്ന് എസ്ഡിപിഐ നേതൃത്വം വക്യക്തമാക്കിയിട്ടുള്ളതാണ്. എന്നിട്ടും അധികാരമുപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ അടിച്ചമര്‍ത്താനാണ് സിപിഎം ശ്രമിക്കുന്നത്.
പോലിസ് പീഡനം തുടര്‍ന്നാല്‍ ശക്തമായ ബഹുജന പ്രക്ഷോഭവുമായി രംഗത്തുവരുമെന്ന് പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി എം എസ് സുബൈര്‍ പറഞ്ഞു. ജില്ലാ ഖജാഞ്ചി വി എം ജലീല്‍, ജില്ലാ കമ്മിറ്റിയംഗം അബ്്ദുസ്സമദ്, തൊടുപുഴ മണ്ഡലം പ്രസിഡന്റ് ടി എ മുഹമ്മദ്, കെ എ ഷാനവാസ് തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

RELATED STORIES

Share it
Top