പോലിസ് തേര്‍വാഴ്ചയ്‌ക്കെതിരേ എസ്ഡിപിഐ റാലിയില്‍ പ്രതിഷേധമിരമ്പി

കാസര്‍കോട്: മഹാരാജാസ് കോളജ് സംഭവത്തിന്റെ പേരില്‍ നടക്കുന്ന പോലിസ് തേര്‍വാഴ്ചക്കെതിരെ എസ്ഡിപിഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ റാലിയില്‍ പ്രതിഷേധമിരമ്പി. പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച്ച് എംജി റോഡ്, പഴയ ബസ് സ്റ്റാന്റ്, ബാങ്ക് റോഡ്, കെപിആര്‍ റാവു റോഡ് വഴി പുതിയ ബസ്സ്റ്റാന്റില്‍ സമാപിച്ചു. നൂറ് കണക്കിന് പ്രവര്‍ത്തകര്‍ റാലിയില്‍ അണിചേര്‍ന്നു. കള്ള പ്രചരണങ്ങളിലൂടെ ദലിത്-മുസ്്‌ലിം രാഷ്ട്രീയ മുന്നേറ്റത്തെ പോലിസിനെ ഉപയോഗിച്ച് തകര്‍ക്കാമെന്നത് വ്യാമോഹമാണെന്ന് പ്രവര്‍ത്തകര്‍ വിളിച്ചു പറഞ്ഞു. ഡോ. സി ടി സുലൈമാന്‍, ഇഖ്ബാല്‍ ഹൊസങ്കടി, ഖാദര്‍ അറഫ, അന്‍സാര്‍ ഹൊസങ്കടി, എ എച്ച് മുനീര്‍, സിദ്ധീഖ് പെര്‍ള, സകരിയ ള്ളിയത്തടുക്ക, മുഹമ്മദ് ഷാ, മജീദ് വോര്‍ക്കാടി, ഷൗക്കത്ത് തൈക്കടപ്പുറം നേതൃത്വം നല്‍കി.

RELATED STORIES

Share it
Top