പോലിസ് തണലില്‍ മാഹിയില്‍ ആര്‍എസ്എസ് സൈ്വര്യവിഹാരം നടത്തുന്നു; കോണ്‍ഗ്രസിന് മൗനസമ്മതം-കോടിയേരി

മാഹി: പോലിസിന്റെ തണലില്‍ മാഹിയില്‍ ആര്‍എസ്എസ് സൈ്വര്യവിഹാരം നടത്തുകയാണെന്നും അതിനാലാണ് സിപിഎം പ്രവര്‍ത്തകന്‍ ബാബുവിന്റെ കൊലപാതകികളെ പിടികൂടാന്‍ സാധിക്കത്തതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബാബുവിന്റെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.


കൂറെ നാളുകളായി ബാബുവിന് വധഭീഷണിയുണ്ടായിരുന്നു. എന്നാല്‍, ഈ ഭീഷണികള്‍ പോലിസ് അവഗണിക്കുകയായിരുന്നു. പോണ്ടിച്ചേരി പോലിസിന്റെ ഒത്താശയോടെയാണ് ബാബുവിന്റെ കൊലപാതകം നടന്നിട്ടുള്ളത്. അതുകൊണ്ട് തന്നെ ഈ കേസില്‍ സത്യസന്ധമായ അന്വേഷണം നടക്കണമെങ്കില്‍ നിലവിലെ മാഹി സര്‍ക്കിളിനെ ഉള്‍പ്പെടെ സ്ഥലംമാറ്റി പുതിയ അന്വേഷണ സംഘത്തെ നിയമിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് ഭരിക്കുന്ന പുതുച്ചേരിയില്‍ ആര്‍എസ്എസിന് ഇത്തരത്തില്‍ ഇടപെടല്‍ നടത്താന്‍ കോണ്‍ഗ്രസ് മൗനസമ്മതം നല്‍കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

RELATED STORIES

Share it
Top