പോലിസ് ജീവിക്കാന്‍ അനുവദിക്കുന്നില്ല: ഗോമതി

മൂന്നാര്‍: പോലിസിനെതിരേ ആരോപണവുമായി പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി. തോട്ടം തൊഴിലാളികള്‍ക്കായി സമരം ചെയ്തതിന്റെ പേരില്‍ മൂന്നാറിലെ രാഷ്ട്രീയക്കാരും പോലിസും തന്നെ വേട്ടയാടുകയാണെന്നും ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും ഗോമതി അഗസ്സ്റ്റിന്‍ ആരോപിച്ചു.
മകന്റെ പേരില്‍ പോലിസ് വേട്ടയാടുകയാണ്. 17 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ മകന്‍ ജയിലിലാണ്. കേസന്വേഷണമെന്ന പേരില്‍ തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്നു ഗോമതി ആരോപിക്കുന്നു.സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും ദേവികുളം സബ്കലക്ടര്‍ക്കും പരാതി നല്‍കിയെന്നും ഗോമതി പറഞ്ഞു. അതേസമയം കേസന്വേഷണത്തിന്റെ പേരില്‍ ആരും ഗോമതിയെ ശല്യപ്പെടുത്തിയിട്ടില്ലെന്നും പോലിസിനെതിരേ വ്യാജ ആരോപണമാണ് ഗോമതി ഉന്നയിക്കുന്നതെന്നും മൂന്നാര്‍ സിഐ സാം ജോസ് പറഞ്ഞു.

RELATED STORIES

Share it
Top