പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്; സമയബന്ധിതമായി പൂര്‍ത്തിയാക്കണം

തിരുവനന്തപുരം: പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ക്കായി ലഭിക്കുന്ന അപേക്ഷകള്‍ കൃത്യമായ പരിശോധനകള്‍ക്കുശേഷം സമയബന്ധിതമായി തീര്‍പ്പാക്കണമെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പോലിസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി. ചില ജില്ലകളില്‍ പ്രൈവറ്റ് സെക്യൂരിറ്റി സേവനദാതാക്കള്‍ ഉള്‍പ്പെടെ പിസിസിക്കായി നല്‍കുന്ന അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിന് അനാവശ്യമായ കാലതാമസം നേരിടുന്നുണ്ടെന്ന പരാതികളെത്തുടര്‍ന്നാണു നിര്‍ദേശം. പ്രൈവറ്റ് സെക്യൂരിറ്റി സേവനദാതാക്കള്‍ ഉള്‍പ്പെടെ പല വിഭാഗക്കാര്‍ക്കും പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായതിനാല്‍ ഇക്കാര്യത്തില്‍ അനാവശ്യമായ കാലതാമസം വരുത്താതെ അപേക്ഷകള്‍ തീര്‍പ്പാക്കണമെന്നും നിര്‍ദേശത്തി ല്‍ പറയുന്നു.

RELATED STORIES

Share it
Top