പോലിസ് കസ്റ്റഡിയിലെ വാഹനങ്ങള്‍ കത്തി നശിച്ചു

എടപ്പാള്‍: കുറ്റിപ്പുറം പോലിസ് കസ്റ്റഡിയിലെടുത്ത് സൂക്ഷിച്ച വാഹനങ്ങള്‍ കത്തി നശിച്ചു. അനധികൃത മണല്‍കടത്തിന് കസ്റ്റഡിയിലെടുത്ത വാഹനങ്ങളാണ് അഗ്നിക്കിരയായതില്‍ കൂടുതലും. ഓട്ടോറിക്ഷകളും മിനിലോറികളും മോട്ടോര്‍ ബൈക്കുകളും അടക്കം 15 ഓളം വാഹനങ്ങളാണ് കത്തിയത്.
വാഹനങ്ങള്‍ സൂക്ഷിച്ച പറമ്പില്‍ വാഹനത്തോളം ഉയരത്തിലാണ് പുല്‍ക്കാടുകള്‍ വളര്‍ന്നിട്ടുള്ളത്.  ഈ പുല്‍ക്കാടുകളില്‍ അശ്രദ്ധമായി ഉപേക്ഷിച്ച സിഗരറ്റ് കുറ്റിയില്‍ നിന്നാകാം തീ പടര്‍ന്നതെന്നാണ് കരുതുന്നത്. തിരൂരില്‍ നിന്നെത്തിയ അഗ്നിശമന സേനയും പോലിസുകാരും നാട്ടുകാരും ചേര്‍ന്ന് തീയണച്ചതിനാല്‍ കൂടുതല്‍ വാഹനങ്ങളിലേക്ക് തീ പടരുന്നത് തടയാനായി. കസ്റ്റഡി വാഹനങ്ങള്‍ തീ കത്തിനശിക്കുന്നത് പതിവാണ്. കഴിഞ്ഞ വര്‍ഷം  ഇവിടെ ഉണ്ടായ അഗ്നിബാധയില്‍ നൂറില്‍പരം വാഹനങ്ങളായിരുന്നു അഗ്നിക്കിരയായത്.

RELATED STORIES

Share it
Top