പോലിസ് എയ്ഡ് പോസ്റ്റ് തല്ലിതകര്‍ത്തു

മട്ടാഞ്ചേരി: കരുവേലിപ്പടി മഹാരാജാസ് ആശുപത്രി യിലെ പോലിസ് എയ്ഡ് പോസ്റ്റിന്റെ ചില്ലുകള്‍   അടിച്ചും കല്ലെറിഞ്ഞും തകര്‍ത്തു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. മട്ടാഞ്ചേരി സ്വദേശി രമേശ് ആണ് ചില്ലുകള്‍ ആദ്യം കല്ലെറിഞ്ഞും പിന്നീട് കൈകൊണ്ട് ഇടിച്ചു തകര്‍ക്കുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
ഇയാളുടെ കൈക്ക് മാരകമായ പരിക്കും ഏറ്റിട്ടുണ്ട്. എയ്ഡ് പോസ്റ്റ് തകര്‍ക്കുമ്പോള്‍ അകത്ത് പോലിസുകാര്‍ ഉണ്ടായിരുന്നില്ല. പ്രതിയെ പിന്നീട് പിടികൂടിയെങ്കിലും ഇയാള്‍ മാനസിക രോഗിയാണെന്നാണ് പോലിസ് പറയുന്നത്.
അടുത്തിടെയാണ് ആശുപത്രി കോടികള്‍ ചെലവഴിച്ച് നവീകരിച്ചത്. ഇതിനൊപ്പമാണ് ലക്ഷങ്ങള്‍ ചെലവിട്ട് ആശുപത്രിയുടെ സുരക്ഷ കണക്കിലെടുത്ത് പോലിസ് എയ്ഡ് പോസ്റ്റ് നിര്‍മിച്ചത്. എന്നാല്‍ ഉദ്ഘാടനം കഴിഞ്ഞ് എതാനും ദിവസങ്ങള്‍ വരെ പോലിസുകാരെ ഇവിടെ നിയമിച്ചിരുന്നുവെങ്കിലും പിന്നീട് നിലക്കുകയായിരുന്നു. പോസ്റ്റില്‍ സ്ഥിരമായി പോലിസ് വേണമെന്ന് നാട്ടുകാരും ആശുപത്രിയിലെ ഡോക്ടര്‍മാരും ആവശ്യപ്പെടുന്നു.

RELATED STORIES

Share it
Top