പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പരാതി നല്‍കും

മലപ്പുറം: ജില്ലാ പഞ്ചായത്തിന്റെ ബസ് വിതരണ ചടങ്ങില്‍ ഫഌഗ് നിര്‍വഹിക്കുന്നതിനുവേണ്ടി കലക്ടറേറ്റിനു മുന്നില്‍ സ്ഥാപിച്ചിരുന്ന പന്തല്‍ പോലിസ് പൊളിച്ചുനീക്കിയ സംഭവത്തില്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് ഭാരവാഹികള്‍ പ്രതിഷേധിച്ചു. പോലിസ് മേധാവികളോട് സംസാരിച്ച് വാക്കാല്‍ അംഗീകാരം വാങ്ങിയതിന്റ അടിസ്ഥാനത്തിലാണ് ചടങ്ങിനുവേണ്ടി ചെറിയൊരു പ്ലാറ്റ്‌ഫോമും മഴ നനയാതിരിക്കാന്‍ അതിനുവേണ്ടിയുള്ള പന്തലും സജീകരിച്ചിരുന്നത്. പി കെ കുഞ്ഞാലിക്കുട്ടി എംപിയായിരുന്നു ഫഌഗ്ഓഫ് കര്‍മം നിര്‍വഹിക്കുന്നതിനുവേണ്ടി ക്ഷണിക്കപ്പെട്ടിരുന്ന അതിഥി. കലക്ടറേറ്റിനു മുന്നില്‍ ഒരുഭാഗത്ത് പന്തലുകെട്ടി സമരങ്ങള്‍ നടത്തുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലാപഞ്ചായത്ത് സമരത്തിനു വേണ്ടിയുള്ള പന്തല്‍ അല്ല കെട്ടിയിട്ടുള്ളത് ഏന്നും ഇത് ഔദ്യോഗികമായ ചടങ്ങിന് ഭാഗമായി വളരെ കുറഞ്ഞ സമയം മാത്രം എടുക്കുന്ന ഒരു പരിപാടിക്കു വേണ്ടി മഴ നനയാതിരിക്കാന്‍ വേണ്ടി മാത്രം ഉണ്ടാക്കിയ പന്തലാണ് എന്നുപറഞ്ഞിട്ടും പോലിസ് അനുവദിച്ചില്ല. പന്തല്‍ സ്വയം പൊളിച്ചുനീക്കിയില്ലെങ്കില്‍ പോലിസ് പൊളിച്ചുനീക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു ഉദ്യോഗസ്ഥര്‍.
പൊളിച്ചുനീക്കാന്‍ നിര്‍ബന്ധിച്ച് പോലിസ് സേനയിലെ അംഗങ്ങള്‍ക്കെതിരേ പരാതി കൊടുക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

RELATED STORIES

Share it
Top