പോലിസ് ഉദ്യോഗസ്ഥര്‍ക്കും കൗണ്‍സലിങ് നല്‍കണം: കെ ശങ്കരനാരായണന്‍

പാലക്കാട്: സര്‍ക്കാര്‍ ജീവനക്കാരില്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്യുന്നത് പോലിസ് ഉദ്യോഗസ്ഥരാണെന്നും അവരുടെ മാനസിക സംഘര്‍ഷം ലഘൂകരിക്കാന്‍ വിദ്ഗധരുടെ നേതൃത്വത്തില്‍ കൗണ്‍സിലിങ്ങ് നല്‍കണമെന്നും മുന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ കെ ശങ്കരനാരായണന്‍. പോലിസ് ഉദ്യോഗസ്ഥരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തിയാല്‍ മാത്രമേ കുറ്റകൃത്യങ്ങളില്‍ ഇരയായവരോട് സഹാനുഭൂതിയോട് കൂടി പെരുമാറുവാന്‍ സാധിക്കുകയൂള്ളു.
വിശ്വാസിന്റെ അഞ്ചാംവാര്‍ഷികാഘോഷവും ഇ നീതി കേന്ദ്രയുടെയും പോലിസ് ഉദ്യോഗസ്ഥര്‍ക്കുള്ള െ്രെകം കൗണ്‍സിലിങ്ങ് സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ശിശുസംരക്ഷണ ഓഫിസര്‍ പ്രഫുല്ലദാസ്, ചൈല്‍ഡ് ലൈന്‍ ഡയറ്കടര്‍ ഫാദര്‍ ജോര്‍ജ്ജ്, സീനിയര്‍ എപിപി കെ ഷീബ, അഡ്വ.ടി റീന, കെ മുരളിധരന്‍, എം പി സുകുമാരന്‍, അഡ്വ. ഗീരിഷ് മേനോന്‍, വിശ്വാസ് സെക്രട്ടറി പി പ്രേംനാഥ്, വൈസ് പ്രസിഡന്റ് വി പി കുര്യാക്കോസ് സംസാരിച്ചു.
സിവില്‍ സ്റ്റേഷനിലുള്ള വിശ്വാസ് ഓഫിസില്‍ പ്രവര്‍ത്തിക്കുന്ന ഇ-നീതി കേന്ദ്രയില്‍ കോടതികളില്‍ നിലവിലുള്ള കേസുകളുടെ വിവരങ്ങളും കോടതി ഉത്തരവുകളുടെ ഫോട്ടോസ്റ്റാറ്റ് പകര്‍പ്പുകളും ലഭ്യമാക്കും.

RELATED STORIES

Share it
Top