പോലിസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഘത്തിലെ സഹോദരന്‍മാര്‍ പിടിയില്‍

കുന്നകുളം: ഉത്സവാഘോഷത്തിനിടെ പോലിസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഘത്തിലെ സഹോദരന്മാരെ കുന്നംകുളം പോലിസ് അറസ്റ്റ് ചെയ്തു. പുതുശ്ശേരി കോളനിയില്‍ തിരുത്തുമേല്‍ വീട് കൃഷ്ണന്റെ മക്കളായ ബ്ലാക്ക് എന്ന് വിളിക്കുന്ന സുധീഷ് (26), സുബീഷ് (29). എന്നിവരെയാണ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലിസ് സി ആര്‍ സന്തോഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഏഴിന് പുതുശ്ശേരി സുബ്രഹ്മണ്യന്‍ കോവിലിലെ പൂയ്യാഘോഷത്തിനിടെ സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇരു വിഭാഗത്തെയും പിരിച്ച് വിടാനുള്ള ശ്രമത്തിനിടെ സബ്ബ് ഇന്‍സ്‌പെക്ടര്‍ യു കെ ഷാജഹാനെയും സിപിഒ സുമേഷിനെയും കൈയ്യേറ്റം ചെയ്യുകയും ഔദേ്യാഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തിലെ പ്രതികളാണ് ഇരുവരും. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു ബിജെപി-സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട ഇരു വിഭാഗത്തില്‍പ്പെട്ട 11 പേരെയും അറസ്റ്റ് ചെയ്തു.

RELATED STORIES

Share it
Top