പോലിസ് ഉദ്യോഗസ്ഥയെ അപമാനിച്ചയാള്‍ പിടിയില്‍

ആലുവ: ഫേസ്ബുക്ക് വഴി പോലിസ് ഉദ്യോഗസ്ഥയുടെ ഫോട്ടോ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലും അശ്ലീല കമന്റുകളോടെയും പ്രചരിപ്പിച്ച യുവാവ് പിടിയി ല്‍. തിരുവനന്തപുരം നെടുമങ്ങാട് പെരുങ്കുളം പുനലാല്‍കര പോ സ്റ്റോഫിസിന് സമീപം ഷാനിമ മ ന്‍സിലില്‍ സിദ്ദീഖി (26)നെയാണ് ആലുവ ഈസ്റ്റ് പോലിസ് സ്‌റ്റേഷന്‍ എസ്എച്ച്ഒ വിശാല്‍ ജോണ്‍സണും സംഘവും അറസ്റ്റ് ചെയ്തത്. ഫേസ്ബുക്ക് വഴി സ്ത്രീകളെ ലക്ഷ്യംവച്ച് പ്രവര്‍ത്തിക്കുന്ന കിങ്‌സ്, റോയല്‍സ്, എകെസിഎച്ച് (അനോണിമസ് കേരള സൈബര്‍ ഹാക്കേഴ്‌സ്) എന്നീ ഗ്രൂപ്പുക ള്‍ക്കെതിരേ മുന്നറിയിപ്പ് നല്‍കുന്നതിനായി സുഹൃത്ത് ടാഗ് ചെയ്ത പോസ്റ്റിലേക്ക് പരാതിക്കാരിയുടെ ഫോട്ടോ വച്ച് അശ്ലീല കമന്റുകളും മറ്റും പ്രതി പോസ്റ്റ് ചെയ്യുകയാണുണ്ടായതെന്ന് പോലിസ് പറ ഞ്ഞു. ആലുവ റൂറല്‍ എസ്പിയുടെ നിര്‍ദേശാനുസരണം സൈബര്‍ സെല്ലിന്റെ സഹായത്തോടെ ആലുവ ഡിവൈഎസ്പി ജയരാജിന്റെ മേല്‍നോട്ടത്തിലാണ് പ്രതിയെ പിടികൂടിയത്.

RELATED STORIES

Share it
Top