പോലിസ് അതിക്രമത്തില്‍ വ്യാപക പ്രതിഷേധം

കുന്ദമംഗലം: പൊയ്യയില്‍ സബ്— ഇന്‍സ്—പെക്ടറുടെ നേതൃത്വത്തില്‍ വീട്ടില്‍ കയറി ആക്രമിച്ചു എന്ന പരാതിയില്‍ വ്യാപക പ്രതിഷേധം. കുന്ദമംഗലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. ഡിസിസി  ജനറല്‍സെക്രട്ടറി വിനോദ് പടനിലം കോണ്‍ഗ്രസ് മണ്ഡലം വൈസ്  പ്രസിഡണ്ട് തൂലിക മോഹനന്‍, യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം സെക്രട്ടറി സി.വി സംജിത്ത്, സുനില്‍ കോരങ്കണ്ടി, ജിജിത്ത് കുമാര്‍, അഡ്വ. ഷമീര്‍ കുന്ദമംഗലം, ലാലുമോന്‍, ഷിജില്‍ പി.സി, ബൈജു, ശ്രീധരന്‍ നേതൃത്വം നല്‍കി. പൊയ്യയില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. പൊതു യോഗത്തില്‍ പീപ്പിള്‍സ് റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് പ്രഭാകരന്‍,സംസാരിച്ചു.  ഇതിനിടെ ഏഴുപേര്‍ക്ക്— നേരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. കണ്ടാലറിയാവുന്ന ഏഴുപേര്‍ക്കു നേരെയാണ് കേസ്. അടിപിടിയില്‍ പരിക്കേറ്റ ആളുടെ പരാതി പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. കുഴിപ്പുറത്തേക്കുള്ള വഴിയെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കഴിഞ്ഞ ദിവസം സംഘര്‍ഷത്തില്‍ കലാശിച്ചത്. വെള്ളിയാഴ്—ച രാത്രി നടന്ന അടിപിടിയില്‍ പരിക്കേറ്റ ബൈജു, അശോകന്‍,എന്നിവര്‍ ആസ് പത്രിയില്‍ ചികിത്സ തേടി. പൊതു സ്ഥലത്ത്— അടികലാശം നടത്തിയതിന് അഞ്ച് പേരെ കുന്ദമംഗലം പോലിസ് അറസ്റ്റ് ചെയ്ത്— ജാമ്യത്തില്‍ വിട്ടിരുന്നു. ഇതിനിടെ സബ് ഇന്‍സ്—പെക്ടറുടെ നേതൃത്വത്തില്‍ വീട്ടില്‍ കയറി ആക്രമിച്ചുവെന്നാരോപിച്ച് തീക്കുന്നിമ്മല്‍ മീനാക്ഷി ,മകന്‍ രവീന്ദ്രന്‍ എന്നിവരും ആശു് പത്രിയില്‍ ചികിത്സ തേടി.

RELATED STORIES

Share it
Top