പോലിസ് അതിക്രമം അപലപനീയം : എസ് ഡിപിഐകോഴിക്കോട്: ഹാദിയക്കുണ്ടായ നീതി നിഷേധത്തില്‍ പ്രതിഷേധിച്ച് മുസ്‌ലിം ഏകോപന സമിതി നടത്തിയ ഹൈക്കോടതി മാര്‍ച്ചിനെ അതിക്രൂരമായി നേരിട്ട പോലിസ് നടപടിയെ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി അപലപിച്ചു. റംസാന്‍ വ്രതം പോലും പരിഗണിക്കാതെയാണ് നിരവധി പേര്‍ക്ക് മാരകമായി പരിക്കേല്‍ക്കുന്ന വിധം പോലിസ് സമരക്കാരെ നേരിട്ടത്. ഹാദിയയുടെ വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധിക്കെതിരേ പ്രതിഷേധം ശക്തമാവുക സ്വാഭാവികമാണ്. ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് ഹാദിയക്ക് രണ്ട് ജസ്റ്റിസുമാരില്‍ നിന്നും നേരിടേണ്ടി വന്നിരിക്കുന്നത്. നീതി ഉറപ്പു വരുത്തേണ്ട കേന്ദ്രങ്ങളില്‍ നിന്ന് തന്നെ അത് പച്ചയായി നിഷേധിക്കപ്പെടുമ്പോള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം ജനാധിപത്യാവകാശമാണ്. അതിനെ അഭിമുഖീകരിക്കാനുള്ള സഹിഷ്ണുതയാണ് പോലിസ് കാണിക്കേണ്ടത്. സമരക്കാരെ മാരകമായി പരിക്കേല്‍പ്പിച്ച പോലിസുകാര്‍ക്കെതിരേ നടപടി വേണമെന്നും മജീദ് ഫൈസി ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top