പോലിസെന്ന വ്യാജേനയെത്തി വെള്ളക്കെട്ട് പൊളിച്ച് മാറ്റാന്‍ നീക്കം

ബദിയടുക്ക: പോലിസ് എന്ന വ്യാജേന എത്തിയ രണ്ടംഗ സംഘം നീര്‍ത്തട വികസന പദ്ധതിയില്‍ ഉള്‍പെടുത്തി നിര്‍മിച്ച വെള്ളക്കെട്ടിന്റെ സംരക്ഷണ ഭിത്തി പൊളിച്ച് മാറ്റാന്‍ ശ്രമം. നാട്ടുകാരുടെ സമയോചിതമായ ഇടപെടല്‍ മൂലം സംഘത്തിന്റെ ശ്രമം പരാജയപ്പെട്ടു.
വെള്ള നിറത്തിലുള്ള സ്വിഫ്റ്റ് കാറിലെത്തിയ സംഘം ഞങ്ങള്‍ ബദിയടുക്ക സ്‌റ്റേഷനില്‍ നിന്നും വരുന്ന പോലിസുകാരാണെന്ന് പരിസര വാസികളെ സ്വയം പരിചയപെടുത്തി. അതിന് ശേഷം വെള്ളക്കെട്ടിന് സമീപത്തെ കര്‍ഷകന്റെ കൃഷി മഴ വെള്ളം കുത്തിയൊലിക്കുന്നതിനാല്‍ നശിക്കുന്നുവെന്നും അതിനാല്‍ വെള്ളക്കെട്ടിന്റെ സംരക്ഷണ ഭിത്തി പൊളിച്ച് നീക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനിടയില്‍ ഒരാള്‍ ഭിത്തി പൊളിക്കുവാനുള്ള നീക്കം നടത്തി. സംശയം തോന്നിയ ചിലര്‍ തടയുകയും തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെടുകയുമായിരുന്നു. ഇതോടെ ഒരാള്‍ ഓടി രക്ഷപ്പെട്ടു.
നാട്ടുകാര്‍ പോലിസിനെ വിവരം അറിയിക്കൂകയും ചെയ്തു. പോലിസ് സ്ഥലത്ത് എത്തുന്നതിന് മുമ്പ് ഇരുവരും രക്ഷപ്പെട്ടിരുന്നു. അതേ സമയം വെള്ളക്കെട്ടിന് സമീപത്തായി എടനീര്‍ സ്വദേശിയുടെ കമുങ്ങിന്‍ തോട്ടം ഉള്ളതായും വെള്ളക്കെട്ടില്‍ നിന്നും ഒഴുകിയെത്തുന്ന വെള്ളം കമുങ്ങിന്‍ തോട്ടത്തില്‍ ഒഴുകിയെത്തുന്നത് മൂലം കൃഷി നാശം ഉണ്ടാവുന്നതായും ഇതാണ് വെള്ളക്കെട്ട് പൊളിക്കാന്‍ പോലിസ് രൂപത്തില്‍ എത്തിയതെന്ന് സംശയിക്കുന്നതായി പോലിസ് പറഞ്ഞു. തൃക്കരിപ്പൂര്‍: ലക്ഷക്കള്‍ മുടക്കി ബസ് യാത്രക്കാര്‍ക്ക് വേണ്ടി നിര്‍മിച്ച ബസ് കാത്തിരിപ്പുകേന്ദ്രം ഇരുചക്രവാഹനങ്ങള്‍ കൈയടക്കുന്നത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. തൃക്കരിപ്പുര്‍ പഞ്ചായത്ത് ബസ് സ്റ്റാന്റിന് വടക്കുവശത്ത് നിര്‍മിച്ച ഇരുനില ഷോപ്പിങ് കോംപ്ലക്‌സിനോട് ചേര്‍ന്ന് മുന്‍വശത്തായി ഒരുക്കിയ കാത്തിരുപ്പ് കേന്ദ്രമാണ് യാത്രക്കാര്‍ക്ക് പ്രയോജനപ്പെടാതെ പോകുന്നത്. കാത്തിരിപ്പിനായി ഏതാനും ഇരിപ്പിടങ്ങളും ഷെല്‍ട്ടറും ഒരുക്കിയിട്ടുണ്ടെങ്കിലും കടവരാന്തകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്  യാത്രക്കാര്‍.
ബസ്സുകളുടെ മിന്നലോട്ടത്തിനിടെ ബസ്സിലെത്തിപ്പെടുന്നതിന് ഇരുചക്രവാഹനങ്ങള്‍ തടസ്സമാകുന്നു. മഴക്കാലമായതോടെ ബസ് സ്റ്റാന്റിലെ കുഴികളും തോന്നിയ പടി ബസ്സുകള്‍ നിര്‍ത്തുന്നതും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു.
ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നില്‍ ഇരുചക്രവാഹനങ്ങള്‍ കൂട്ടത്തോടെ നിര്‍ത്തിയിടുന്നതാണ് യാത്രക്കാര്‍ക്ക് ദുരിതമാകാന്‍ കാരണമായത്.

RELATED STORIES

Share it
Top