പോലിസുമായി സഹകരിക്കാത്തതിനാലാണ് അക്ബറിനെ അറസ്റ്റ് ചെയ്തത്: പിണറായിതിരുവനന്തപുരം: പോലിസുമായി സഹകരിക്കാന്‍ തയ്യാറാവാത്തതിനാലാണ് എം എം അക്ബറിന്റെ അറസ്റ്റിനു വഴിവച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരിച്ചിരുന്നെങ്കില്‍ പ്രശ്‌നമുണ്ടാവില്ലായിരുന്നുവെന്ന് അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. 153എ പ്രകാരം അദ്ദേഹത്തിനെതിരേ കേസെടുത്തിട്ടുണ്ടെങ്കിലും വിഷയത്തില്‍ അദ്ദേഹം ആദ്യം മുതല്‍ ശരിയായ നിലപാടാണ് സ്വീകരിച്ചതെന്നാണ് മനസ്സിലാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, വിഷയം സഭയില്‍ ഉന്നയിച്ച കെ എം ഷാജി യുടെ 153എ പ്രകാരം കേസെടുത്ത ശശികലയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്ന ചോദ്യത്തിന് വ്യക്തമായി മറുപടി പറയാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. ശശികലയ്‌ക്കെതിരേ എറണാകുളത്തും കോഴിക്കോടും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടരുകയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

RELATED STORIES

Share it
Top