പോലിസുകാര്‍ വിദ്യാഭ്യാസയോഗ്യതകള്‍ ഉടന്‍ അറിയിക്കണമെന്നു നിര്‍ദേശം

തിരുവനന്തപുരം: സാങ്കേതിക ബിരുദവും ഡിപ്ലോമയും അതിനു മുകളിലും യോഗ്യതകളുള്ള എല്ലാ പോലിസുകാരും വിദ്യാഭ്യാസയോഗ്യതകളുടെ വിശദ വിവരം ഉടന്‍ അറിയിക്കണമെന്ന് സംസ്ഥാന പോലിസ് മേധാവിയുടെ നിര്‍ദേശം. സേനയുടെ ശേഷി ഉയര്‍ത്തുന്നതിനും ഇത്തരക്കാരിലൂടെ മികവു വര്‍ധിപ്പിക്കുന്നതിനും ഉദ്ദേശിച്ചാണ് പുതിയ തീരുമാനം. സൈബര്‍ ഡോം ഐജി മനോജ് എബ്രഹാമാണ് പോലിസുകാരിലെ സാങ്കേതികവിദഗ്ധരെ ഉപയോഗപ്പെടുത്താനുള്ള നീക്കം തുടങ്ങിയത്. സാങ്കേതികവിദഗ്ധരായ നിരവധിപേര്‍ സേനയിലുണ്ടെന്നും ഇവരുടെ കഴിവ് ഉപയോഗിക്കാമെന്നും അദ്ദേഹം കണ്ടെത്തിയിരുന്നു. ഇതിനുള്ള നീക്കം നടക്കുന്നതിനിടയിലാണ് എല്ലാ പോലിസ് സ്‌റ്റേഷനുകളിലും സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ സെല്‍ രൂപീകരിക്കണമെന്ന തീരുമാനമുണ്ടായത്.
സൈബര്‍ സുരക്ഷയ്ക്കായുള്ള പ്രത്യേക പോലിസ് സംഘമായ സൈബര്‍ഡോമിലേക്ക് ഉന്നത സാങ്കേതികവിദ്യയില്‍ പരിശീലനം സിദ്ധിച്ച പോലിസുകാരെ ആവശ്യമാണ്.
ഇപ്പോള്‍ പലയിടങ്ങളിലായിട്ടുള്ള പോലിസിന്റെ ടെലി കമ്മ്യൂണിക്കേഷന്‍, ഐസിടി, പോലിസ് ഡാറ്റാ സെന്റര്‍, ഗവേഷണ വികസനകേന്ദ്രം, സൈബര്‍ ഫോറന്‍സിക്, പോലിസ് ഫോട്ടോഗ്രഫി എന്നിവയെല്ലാം ഒരിടത്ത് കേന്ദ്രീകരിക്കാനാണു തീരുമാനം.

RELATED STORIES

Share it
Top