പോലിസുകാരുടെ ശമ്പളത്തില്‍ നിന്ന് തുക പിരിക്കുന്നത് അന്വേഷിക്കണം

കോഴിക്കോട്: പോലിസ് ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്ന് അവരുടെ അനുവാദമില്ലാതെ പോലിസ് അസോസിയേഷനുകള്‍ തുക പിരിച്ചെടുക്കുന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. സംസ്ഥാന പോലിസ് മേധാവി അന്വേഷിച്ച് ഒരു മാസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് ആവശ്യപ്പെട്ടു.
സമൂഹത്തെ സേവിക്കാന്‍ ആവശ്യമായ സാഹചര്യം പോലിസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരുടെ അനുവാദമില്ലാതെ പണപ്പിരിവ് നടക്കുന്നുണ്ടെങ്കില്‍ അത് അവസാനിപ്പിക്കാനുള്ള കര്‍ശന നിര്‍ദേശം പോലിസ് മേധാവി നല്‍കണമെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

RELATED STORIES

Share it
Top