പോലിസുകാരന് ഭീഷണി: സിപിഎം ഓഫിസ് സെക്രട്ടറിക്ക് എതിരേ കേസ്

മട്ടന്നൂര്‍: പരിക്കേറ്റ എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ മൊഴിയെടുത്ത പോലിസുകാരനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയി ല്‍ മട്ടന്നൂര്‍ പോലിസ് കേസെടുത്തു. സിപിഎം മട്ടന്നൂര്‍ ഏരിയാ കമ്മിറ്റി ഓഫിസ് സെക്രട്ടറി വിനീതിനെതിരേയാണ് കേസ്. മട്ടന്നൂര്‍ പോലിസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ ഐ സി അസ്‌കറിന്റെ പരാതിയിലാണു നടപടി. അക്രമത്തില്‍ പരിക്കേറ്റ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ പി ജി അനഘിന്റെ മൊഴിയെടുത്തത് അസ്‌കറായിരുന്നു. പ്രവര്‍ത്തകന്‍ പറഞ്ഞ പേരുകള്‍ മൊഴിയായി രേഖപ്പെടുത്തിയില്ലെന്നാരോപിച്ച് ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയെന്ന് മട്ടന്നൂര്‍ സിഐക്കു നല്‍കിയ പരാതിയില്‍ പറയുന്നു.

RELATED STORIES

Share it
Top