പോലിസുകാരന്റെ വീട്ടിലെ വാഹനങ്ങള്‍ തീയിട്ട് നശിപ്പിച്ചു

എടക്കര: സിവില്‍ പോലിസ് ഓഫിസറുടെ വീട്ടിലെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ സാമൂഹ്യ വിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചു, കിണറ്റില്‍ മണ്ണെണ്ണ ഒഴിച്ച് കുടിവെള്ളം മലിനമാക്കി.
വഴിക്കടവ് സ്റ്റേഷനിലെ സിവില്‍ പോലിസ് ഓഫിസര്‍ മാട്ടട ഉണ്ണികൃഷ്ണന്റെ ചുങ്കത്തറ കൈപ്പിനിയിലുള്ള വീട്ടിലെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന ആക്ടീവ സ്‌കൂട്ടര്‍, എന്‍ഫീഡ് ബുള്ളറ്റ് എന്നിവയാണ് മണ്ണെണ്ണ ഒഴിച്ച് തീയിട്ടത്. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. സ്‌കൂട്ടര്‍ ഭാഗികമായി കത്തിനശിച്ചു. വീട്ടുമുറ്റത്തെ കിണറ്റിലും മണ്ണെണ്ണ ഒഴിച്ചതായി കെണ്ടത്തി.
ഉണ്ണികൃഷ്ണനും ഭാര്യയും കുട്ടിയും മാതാവും ഈ സമയം വീട്ടിലുണ്ടായിരുന്നു.  ശനിയാഴ്ച പുലര്‍ച്ചെ ആഞ്ചോടെ വീടിന് പുറത്തിറങ്ങിയ ഉണ്ണികൃഷ്ണന്റെ മാതാവ് കാഞ്ചനയാണ് മണ്ണെണ്ണയുടെയും പഌസ്റ്റിക് കത്തിയതിന്റെയും ഗന്ധം മനസിലാക്കിയത്. തുടര്‍ന്നാണ് വാഹനങ്ങള്‍ കത്തിയ നിലയിലും, കിണറ്റില്‍ മണ്ണെണ്ണ ഒഴിച്ചതായും കണ്ടെത്തിയത്. വാഹനങ്ങള്‍ കത്തിക്കാനുപയോഗിച്ച മണ്ണെണ്ണയില്‍ മുക്കിയ കാവിമുണ്ട് ഭാഗികമായി കത്തിയ നിലയില്‍ ഇവിടെനിന്നും കണ്ടത്തെിയിട്ടുണ്ട്.
ഉണ്ണികൃഷ്ണന്റെ മാതാവ് കാഞ്ചനയുടെ പരാതിയില്‍ പോത്തുകല്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം പി. മോഹനചന്ദ്രന്‍, ശാസത്രീയ കുറ്റാന്വേഷണ വിഭാഗം എന്നിവര്‍ സ്ഥലത്തത്തെി തെളിവുകള്‍ ശേഖരിച്ചു. സമഗ്ര അന്വേഷണം നടത്തി പ്രതികളെ പിടികൂടുമെന്നും പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിക്കുമെന്നും ഡിവൈഎസ്പി അറിയിച്ചു. പോലിസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി അന്വേഷണം ഊര്‍ജിതമാക്കാനും തീരുമാനിച്ചു.

RELATED STORIES

Share it
Top