പോലിസുകാരന്റെ കൊല: കശ്മീരില്‍ ഏറ്റുമുട്ടലില്‍ മൂന്ന്‌പേര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ സൈന്യം മൂന്നുപേരെ വെടിവച്ചുകൊന്നു. പോലിസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഘത്തിലെ അംഗങ്ങളാണിതെന്ന് സൈന്യം അറിയിച്ചു. കൊല്ലപ്പെട്ട പോലിസുകാരന്റെ വീട് സ്ഥിതിചെയ്യുന്ന കുല്‍ഗാമിലെ ഖുദ്വാനിയില്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു ഏറ്റുമുട്ടല്‍. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പാകിസ്താന്‍ സ്വദേശിയാണ്. തിരച്ചിലിനിടെ സുരക്ഷാസേനയ്ക്കു നേരെ സായുധര്‍ വെടിയുതിര്‍ക്കുകയായിരുന്നു. കൊല്ലപ്പെട്ടവരെ കൂടാതെ നാലുപേര്‍ കൂടി സ്ഥലത്തുണ്ടെന്ന സംശയത്തിലാണ് സേന.  രണ്ടു ദിവസം മുമ്പാണ് സലീം അഹ്മദ് ഷാ എന്ന പോലിസുകാരനെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ശനിയാഴ്ച ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഏറ്റുമുട്ടല്‍ സ്ഥലത്തു നിന്ന് മൂന്നു സായുധരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ജമ്മുകശ്മീര്‍ പോലിസ് മേധാവി അറിയിച്ചു.

RELATED STORIES

Share it
Top