പോലിസുകാരനെ ഡെപ്യൂട്ടി കമാന്‍ഡന്റ് മര്‍ദിച്ചതായി പരാതിതൃശൂര്‍: തൃശൂര്‍ സബ് ട്രഷറിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എആര്‍ ക്യാംപിലെ പോലിസുകാരനെ ഡെപ്യൂട്ടി കമാന്‍ഡന്റ് മര്‍ദിച്ചതായി ആരോപണം. മര്‍ദനമേറ്റ സിപിഒ ജോഷിയെ തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് മദ്യപിച്ചിട്ടുണ്ടെന്ന് ആരോപിച്ച് ഡെപ്യൂട്ടി കമാന്‍ഡന്റ് തന്നെ മര്‍ദിക്കുകയായിരുന്നുവെന്ന് സിപിഒ ജോഷി നല്‍കിയ പരാതിയില്‍ പറയുന്നു. ഇതേസമയം, തന്നെ മര്‍ദിക്കുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്‌തെന്ന ഡെപ്യൂട്ടി കമാന്‍ഡന്റിന്റെ പരാതിയില്‍ ജോഷിക്കെതിരേ ഈസ്റ്റ് പോലിസ് കേസെടുത്തു.

RELATED STORIES

Share it
Top